സിനിമാതാരം ഗോകുലൻ വിവാഹിതനായി !!ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമായിരുന്ന നടൻ ഗോകുലൻ വിവാഹിതനായി. പെരുമ്പാവൂര്‍ ഇരവിച്ചിറ ക്ഷേത്രത്തില്‍ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് വിവാഹം നടന്നത്. കോവിഡ് ജാഗ്രതയുടെ ഭാഗമായ മാർഗനിർദ്ദേശങ്ങൾ പാലിച്ചാണ് വിവാഹം നടന്നത്. ധന്യയാണ് വധു. പെരുമ്പാവൂർ അയ്മുറി സ്വദേശിയാണ് ധന്യ.

ജയസൂര്യ നായകനായ പുണ്യാളൻ അഗർബത്തീസ് എന്ന സിനിമയിൽ ഗോകുലൻ ചെയ്ത ജിമ്പ്രൂട്ടൻ എന്ന കഥാപാത്രം ശ്രദ്ധേയമായതോടെ ആണ് ഗോകുലന് അവസരങ്ങൾ കൂടുതൽ കിട്ടി തുടങ്ങിയത്. ആ വർഷം തന്നെ പുറത്ത് വന്ന ആമേൻ എന്ന ചിത്രത്തിലെ വേഷവും ശ്രദ്ധിക്കപ്പെട്ടു. ഉണ്ട, എന്റെ ഉമ്മാന്റെ പേര്, വാരിക്കുഴിയിലെ കൊലപാതകം, പത്തേമാരി എന്നി സിനിമകളിൽ ഗോകുലൻ ചെയ്ത വേഷങ്ങൾ ജനപ്രീതി നേടിക്കൊടുത്തു. കിരണ്‍ സംവിധാനം ചെയ്ത കുടുംബശ്രീ ട്രാവല്‍സ് എന്ന ചിത്രത്തിലൂടെ ആണ് ഗോകുലൻ സിനിമ ലോകത്തേക്ക് എത്തുന്നത്.

വീട്ടുകാർ ചെന്ന് കണ്ടു ആലോചിച്ച ബന്ധമായിരുന്നു ഇതെന്ന് ഗോകുലൻ പറയുന്നു. ലോക്ഡൗൺ ആയതിനാൽ എൻഗേജ്മെന്റ് നടത്തിയില്ല എന്നും ഗോകുലൻ പറയുന്നു. അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.

Comments are closed.