ഗ്ലാമർ ലുക്കിൽ മറീന മൈക്കിൾ, ചിത്രങ്ങൾ കാണാം

0
3287

ചെറുതും വലുതുമായ അനവധി വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയങ്ങളിൽ കയറിക്കൂടിയ നടിയാണ് മറീന മൈക്കൽ. മോഡലിംഗിലൂടെ ആണ് മറീന മൈക്കിൾ ആദ്യം ശ്രദ്ധ നേടുന്നത്. പല ബ്രാന്ഡുകളുടെയും മോഡലായി മറീന. 2014 ൽ പുറത്തിറങ്ങിയ ‘സംസാരം ആരോഗ്യത്തിനു ഹാനികര’മാണ് ആദ്യ ചിത്രം.കോഴിക്കോട് ജില്ലയിലെ വെള്ളിമാടുകുന്നാണ് മറീനയുടെ സ്വദേശം. ഇപ്പോൾ തനി കൊച്ചിക്കാരി. മറീന അവസാനമായി അഭിനയിച്ചത് മറിയം വന്നു വിളക്കൂതി എന്ന സിനിമയിലാണ്.

ഹരം, അമർ അക്ബർ അന്തോണി, മുംബൈ ടാക്സി, ഹാപ്പി വെഡിങ്ങ്, ചങ്ക്‌സ്, ഇര, നാം, പെങ്ങളില, വികൃതി, കുമ്പാരീസ് തുടങ്ങിയ സിനിമകളിൽ മറീന വേഷമിട്ടിട്ടുണ്ട്. ചുരുണ്ടു ഇടതൂർന്ന മുടിയിഴകളുള്ള മറീന സോഷ്യൽ മീഡിയയിലും സജീവമാണ്. ഇൻസ്റ്റയിൽ മറീന പങ്കു വയ്ക്കുന്ന ചിത്രങ്ങൾ പലപ്പോഴും വൈറലാകാറുണ്ട്. ഇപ്പോൾ മറീന പങ്കുവച്ച സ്റ്റൈലിഷ് ചിത്രവും ഇൻസ്റ്റാഗ്രാമിൽ വൈറലാണ്.

താരമൊരു ബോൾഡ് ഫോട്ടോയാണ് ഇപ്പോൾ ഇൻസ്റാഗ്രാമിലൂടെ പങ്കു വച്ചത്. എസ് എം ഫോട്ടോഗ്രഫിയാണ് ചിത്രങ്ങൾ പകർത്തിയത്. നിലപാടുകളുടെ പേരിലും ഏറെ ശ്രദ്ധേയയായ ഒരാളാണ് മറീന. സോഷ്യൽ മീഡിയയിൽ ഉണ്ടായ സൈബെർ ബുള്ളിയിങ്ങിനു എതിരെ ശക്തമായി പ്രതികരിച്ചിട്ടുള്ള ഒരാളാണ് മറീന. ഫാഷൻ കോണ്ടെസ്റ്റുകളുടെയും ഷോകളുടെയും ഭാഗമായിരുന്ന ഒരാളാണ് മറീന