നാദിർഷാ സംവിധാനം ചെയ്ത് ദിലീപ് നായകനാകുന്ന ചിത്രമാണ് കേശു ഈ വീടിന്റെ നാഥൻ. ആദ്യമായിയാണ് ഉറ്റ സുഹൃത്ത് ദിലീപിന് വേണ്ടിയൊരു ചിത്രം നാദിർഷാ ഒരുക്കുന്നത്. പേര് സൂചിപ്പിക്കുമ്പോലെ ഒരു കംപ്ലീറ്റ് ഫാമിലി എന്റെർറ്റൈനർ ആണ് കേശു ഈ വീടിന്റെ നാഥൻ. ചിത്രത്തിലെ പുന്നാരപൂങ്കാറ്റിൽ എന്ന ഗാനം സോഷ്യൽ മീഡിയയിൽ പുറത്ത് വന്നിട്ടുണ്ട്. യേശുദാസ് ആണ് പാട്ട് പാടിയത്.
നാദ് ഗ്രൂപ്പ് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അനിൽ നായർ നിർവഹിക്കുന്നു. ബി.കെ. ഹരിനാരായണൻ, ജ്യോതിഷ്, നാദിർഷ എന്നിവരുടെ വരികൾക്ക് നാദിർഷ തന്നെ സംഗീതം പകരുന്നു.ദേശീയ പുരസ്കാര ജേതാവ് സജീവ് പാഴൂര്‍ ആണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. കലാഭവന്‍ ഷാജോണ്‍, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്, സ്വാസിക, സലിം കുമാര്‍, കോട്ടയം നസീര്‍, അനുശ്രീ, ടിനി ടോം എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.