എനിക്കു ശേഷം വന്ന അവർ സൂപ്പര്‍ താരങ്ങള്‍ ആയത് അസൂയ ഉണ്ടാക്കിയിട്ടുണ്ട്’!!ഗണേഷ് കുമാർ

0
1249

സിനിമയിലും രാഷ്ട്രീയത്തിലുമെല്ലാം തിളങ്ങുന്ന ഒരു വ്യക്തിത്വമാണ് കെ ബി ഗണേഷ് കുമാർ.സിനിമയിലാണ് തുടക്കമെങ്കിലും പിന്നീട് അച്ഛന്റെ പാത പിന്തുടർന്ന് ഗണേഷ് കുമാർ സജീവ രാഷ്ട്രീയത്തിലെത്തി. നിലവിൽ എം എൽ എ ആണ് അദ്ദേഹം. ഗനേഷിന്റെ ഒരു പഴയ അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലാണ് ഇപ്പോൾ

സിനിമയിൽ ഒരു സ്ഥിരത കൈവരിക്കാനാകാത്തതിനെ കുറിച്ചും ഗണേഷ് അഭിമുഖത്തിൽ പറയുകയുണ്ടായി.തനിക്ക് ശേഷം വന്ന ജയറാമും ദിലീപും സിനിമയില്‍ കാര്യമായ സ്ഥാനം നേടിയപ്പോള്‍ അവരോട് തനിക്ക് അസൂയ തോന്നിയിരുന്നുവെന്നും പിന്നീട് കാലക്രമേണ അത് മാറിയെന്നും ഗണേഷ് പറയുന്നു.”എന്റെ ഒരു മുപ്പത് വയസ്സുവരെ ജയറാമിനോടും ദിലീപിനോടുമൊക്കെ എനിക്ക് അസൂയയുണ്ടായിരുന്നു. എനിക്ക് ശേഷം വന്ന ഇവര്‍ എന്നെക്കാള്‍ പോപ്പുലറായപ്പോള്‍ അതുപോലെ ആകാന്‍ കഴിഞ്ഞില്ലല്ലോ എന്ന് തോന്നിയിട്ടുണ്ട്.
മമ്മൂക്കയെ പോലെയും മോഹന്‍ലാലിനെപ്പോലെയും ആകുക എന്നതായിരുന്നു എന്റെ ലക്ഷ്യം. ഇവരെപ്പോലെയൊക്കെ സിനിമകള്‍ ചെയ്ത് ബി.എം.ഡബ്ല്യൂ വണ്ടിയെടുക്കുക എന്നൊക്കെയായിരുന്നു എന്റെ ചിന്ത.

ഭൗതികമായിരുന്നു എന്റെ വിശ്വാസങ്ങള്‍. പിന്നീട് ഒരു പ്രത്യേക ഘട്ടത്തില്‍ ഞാന്‍ ഒറ്റപ്പെട്ടു. അപ്പോള്‍ എനിക്ക് മനസ്സിലായി എനിക്ക് വിധിക്കപ്പെട്ടത് ഇതാണ്.ചില്ലറ സീരിയല്‍ ഒക്കെ അഭിനയിച്ച്, സഹവേഷങ്ങളൊക്കെ ചെയ്ത്, ഒരു സ്വഭാവ നടനായി നില്‍ക്കാം. അതുകൊണ്ട് തൃപ്തിപ്പെടാമെന്ന് വിചാരിച്ചു” ഗണേഷ് പറയുന്നു.