തിരിച്ചു വരവ് എന്നൊക്കെ പറഞ്ഞാൽ ഇങ്ങനെ വേണം!!ഹൌസ്ഫുൾ ഷോകളുമായി കാവൽ!! P

0
10469

സിനിമയിൽ നിന്നുള്ള സുരേഷ് ഗോപിയുടെ അജ്ഞാതവാസം ഏകദേശം 6 വർഷത്തോളമായിരുന്നു. ഓർക്കണം, ഒരു വലിയ കാലയളവിൽ മലയാള സിനിമയിലെ സൂപ്പർതാര പദവി സ്വന്തമാക്കിയിരുന്ന ആളാണ്‌. വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ തിരിച്ചു വരവ് നടത്തിയപ്പോൾ ചിലർ പറഞ്ഞു അതൊരു സുരേഷ് ഗോപി സ്റ്റൈൽ പടം അല്ലാലോ അങ്ങനെയൊരു പടം വരട്ടെ നോക്കാം എന്ന്. ഇന്ന് കാവൽ എന്ന ചിത്രം നേടുന്ന വിജയം പലരുടെയും കണ്ണ് തുറപ്പിച്ചിട്ടുണ്ടാകാം. സുരേഷ് ഗോപിയുടെ ആരാധകർ ഒന്നും ഒരിടത്തും പോയിട്ടില്ല എന്ന് തെളിയിക്കുകയാണ് കാവൽ

നിതിൻ രഞ്ജി പണിക്കർ ഒരുക്കിയ കാവൽ തീയേറ്ററുകളിലേക്ക് ആ പഴയ സുരേഷ് ഗോപി എഫക്ട് തിരികെ കൊണ്ടുവന്നിരിക്കുകയാണ്. മികച്ച അഭിപ്രായം കൂടെ ലഭിച്ചതോടെ ചിത്രത്തിന് നല്ല ജനതിരക്ക് അനുഭവപ്പെടുന്നുണ്ട്. നിരവധി ഹൗസ്ഫുൾ ഷോകളാണ് ഇന്നലെ ചിത്രം പ്രദർശിപ്പിച്ചത്. ഒരു ഹിറ്റ് സ്റ്റാറ്റസ് ചിത്രം നേടുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു

ജി സി സി യിലും ചിത്രത്തിന് നല്ല റെസ്പോൺസും തിരക്കും അനുഭവപ്പെടുന്നുണ്ട്. മാസ്സ് രംഗങ്ങളിൽ ആ ഫയർ ബ്രാൻഡ് സുരേഷ് ഗോപിയെ പ്രേക്ഷകർക്ക് തിരികെ ലഭിക്കുന്നു എന്നതാണ് കാവലിന്റെ പ്ലസ്. ഒരു ഇമോഷണൽ ഡ്രാമയാണ് കാവൽ. തമ്പാൻ എന്ന കഥാപാത്രമായി സുരേഷ് ഗോപി എത്തുമ്പോൾ ആന്റണി എന്ന വേഷത്തിൽ രഞ്ജി പണിക്കർ എത്തുന്നു.