ഫഹദിനെ കെട്ടിയിട്ട് പച്ചമടൽ കൊണ്ട് അടിച്ചു!! ഫഹദിന് നല്ല വേദനിച്ചു!!കിരൺ പറയുന്നു

0
759

ഫഹദ് ഫാസിൽ നായകനായ മാലിക്ക് എന്ന ചിത്രം അടുത്തിടെ ഓൺലൈനിൽ റീലീസ് ആയിരുന്നു. നിരവധി ചർച്ചകൾ ചിത്രത്തെ ചുറ്റിപറ്റി വന്നിരുന്നു. ചിത്രത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തിയ കിരൺ ഫഹദിനോത്ത് അഭിനയിച്ച അനുഭവം അടുത്തിടെ ഒരു യൂട്യൂബ് ചാനലിനോട് പറഞ്ഞിരുന്നു.പച്ചമടലിന്റെ ഡമ്മി ഉപയോഗിച്ച് താരത്തിനെ കെട്ടിയിട്ട് അടിച്ച കാര്യമാണ് കിരൺ പറഞ്ഞത്.കിരണിന്റെ വാക്കുകൾ ഇങ്ങനെ..

ഡമ്മി ആയിരുന്നെങ്കിലും അടിച്ച സമയത്ത് പുളളിക്ക് വേദനിച്ചു. പുറം ഒകെ പൊങ്ങിവന്നിരുന്നു. ഞാന്‍ ഭയങ്കര അപ്സെറ്റായി പോയി. ഡമ്മിയാണെങ്കിലും ഫഹദ് ഇക്കയ്ക്ക് വേദനയുണ്ടായി. ഡമ്മി എന്റെ കൈയ്യില്‍ തന്നപ്പോ ഞാന് എന്റെ കാലില്‍ വെറുതെ ഒന്ന് അടിച്ചുനോക്കിയിരുന്നു. അപ്പോ എനിക്ക് വേദനയുണ്ടായി’..

പിന്നാലെ ഇക്കാര്യം ഫഹദിക്കയോട് പറഞ്ഞു. പുളളി പറഞ്ഞു; ‘കുഴപ്പമില്ല, നമുക്ക് നോക്കാമെന്ന്. അടിക്കുന്നത് പോലെ കാണിച്ചതാ മതിയെന്ന്’. അങ്ങനെ അടിക്കുന്നത് പോലെ ഞാന്‍ ആംഗ്യം കാണിച്ചപ്പോ ഫേക്കായതു പോലെ തോന്നി. പിന്നെ രണ്ടാമത്തെ ടേക്ക് ആയപ്പോ ശരിക്കും അടിക്കാന്‍ പറയുവായിരുന്നു. അത് ഫഹദിക്കയ്ക്ക് വേദനിച്ചു. എനിക്ക് വിഷമമായി. എന്നാല്‍ പുളളി അത് പോസിറ്റീവായിട്ടാണ് എടുത്തത്.
പുളളിയുടെ ദേഹമൊക്കെ പൊങ്ങി വന്നു. അദ്ദേഹത്തിന് നല്ല മനസായതുകൊണ്ട് അദ്ദേഹം ഒന്നും ചെയ്തില്ല”