മേഘ്‌നയെയും കുഞ്ഞിനേയും കാണാൻ ബംഗളൂരുവിലെക്ക് ചെന്നു ഫഹദും നസ്രിയയും

0
9

ഏറെ ഞെട്ടലോടെ ആണ് പ്രേക്ഷകർ ചിരഞ്ജീവി സർജ എന്ന ചീരുവിന്റെ മരണവാർത്ത അറിയുന്നത്. നടി മേഘ്‌ന രാജിന്റെ ഭർത്താവായിരുന്ന ചിരഞ്ജീവി മേഘ്‌ന നാലുമാസം ഗർഭിണി ആയിരുന്നപ്പോഴാണ് ചിരഞ്ജീവി സർജ ഹൃദയാഘാതം മൂലം മരണപെടുന്നത്. ഭർത്താവിന്റെ മരണത്തിൽ ആകെ ഉലഞ്ഞു പോയെങ്കിലും ചിരഞ്ജീവിയുടെ കുടുംബം നൽകിയ പിന്തുണയിൽ മേഘ്‌ന ജീവിതത്തിലേക്ക് തിരികെ വന്നു. ഈ ഒക്ടോബർ 22 നു മേഘ്‌ന ഒരു ആൺകുഞ്ഞിന് ജന്മം നൽകി.

ചിരഞ്ജീവിയുടെ സഹോദരൻ ധ്രുവ് സർജ കുഞ്ഞിന്റെയും അമ്മയുടെയും വിശേഷങ്ങൾ പ്രേക്ഷകരെ അറിയിച്ചു എത്തിയിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ മലയാളം സിനിമ താരങ്ങളായ നസ്രിയയും ഭർത്താവ് ഫഹദും ബാംഗ്ലൂരിൽ മേഘ്‌നയെയും കുഞ്ഞിനേയും കാണാൻ ആശുപത്രിയിൽ എത്തുന്നത് എന്ന പേരിൽ ഒരു വീഡിയോ വൈറലാകുകയാണ്. ഇരുവരും വണ്ടി പാർക്ക് ചെയ്തു ഹോസ്പിറ്റലിലേക്ക് പോകുന്നതാണ് വിഡിയോയിൽ ഉള്ളത്. നേരത്തെ മേഘ്‌നയ്ക്ക് കുഞ്ഞ് ജനിച്ചപ്പോൾ സോഷ്യൽ മീഡിയയിലൂടെ നസ്രിയ ആശംസകൾ അറിയിച്ചിരുന്നു. . ജൂനിയര്‍ ചീരൂ, വെല്‍ക്കം ബാക്ക് ഭായീ’ എന്നായിരുന്നു നസ്രിയയുടെ കുറിപ്പ്.

മേഘ്‌നയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് നസ്രിയ. മലയാള സിനിമയിൽ ഒരു കാലഘട്ടത്തിൽ സജീവമായിരുന്ന ഒരാളാണ് മേഘ്‌ന. ബാലതാരമായി സിനിമയിൽ എത്തിയ നസ്രിയ ആദ്യമായി സിനിമയിൽ നായികയായി എത്തിയത് മാഡ് ഡാഡ് എന്ന സിനിമയിലൂടെ ആണ്. ആ സിനിമയിൽ മേഘ്‌നയും ഒരു പ്രധാന വേഷത്തിൽ അഭിനയിച്ചിരുന്നു. അന്ന് മുതൽ തുടങ്ങിയതാണ് ഇവരുടെ സൗഹൃദം.