മലയാള സിനിമയുടെ വരുംകാല യുവനായിക എന്നാണ് എസ്തർ അനിലിനെ ആരാധകർ വിശേഷിപ്പിക്കുന്നത്.ബാലതാരമായിയാണ് സിനിമയിൽ എത്തിയതെങ്കിലും ഇന്ന് എസ്തർ തന്റെ ഇരുപതുകളിലാണ്. സോഷ്യൽ മീഡിയയിലും താരത്തിനു ഒരുപാട് ആരാധകരുണ്ട്.
ഷൈൻ നിഗം നായകനായ ഷാജി എൻ കരുൺ ചിത്രം ഓളിലുടെ എസ്തർ അനിൽ നായികയായി അരങ്ങേറിയിരുന്നു. ഒരു തെലുങ്ക് ചിത്രത്തിലും നായികാ വേഷത്തിൽ താരം എത്തിയിരുന്നു. സിനിമാ ലോകത്തു പത്തു വർഷം പൂർത്തീകരിച്ച ഒരാളാണ് എസ്തർ അനിൽ. ദൃശ്യം 2 വിലാണ് താരം ഒടുവിലായി അഭിനയിച്ചത്.
മുംബൈയിലെ സെന്റ് സേവ്യേഴ്സ് കോളേജിൽ ബിരുദ വിദ്യാർഥിനിയാണ് എസ്തർ. എസ്തറിന്റെ ഫോട്ടോകളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോൾ എസ്തർ കൂട്ടുകാരോത്ത് ചിരിച്ചു കളിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.