പുത്തൻ ലുക്കിൽ എസ്തർ അനിൽ !!! വൈറൽ വീഡിയോ കാണാം

0
503

മലയാള സിനിമയുടെ വരുംകാല യുവനായിക എന്നാണ് എസ്തർ അനിലിനെ ആരാധകർ വിശേഷിപ്പിക്കുന്നത്.ബാലതാരമായിയാണ് സിനിമയിൽ എത്തിയതെങ്കിലും ഇന്ന് എസ്തർ തന്റെ ഇരുപതുകളിലാണ്. സോഷ്യൽ മീഡിയയിലും താരത്തിനു ഒരുപാട് ആരാധകരുണ്ട്.

നല്ലവൻ എന്ന സിനിമയില്‍ ബാലതാരമായിട്ടാണ് എസ്‍തര്‍ വെള്ളിത്തിരയിലെത്തുന്നത്.വിവിധ ഭാഷകളിലായി ഇതിനോടകം 30 ഓളം ചിത്രങ്ങളിൽ എസ്തർ അഭിനയിച്ചു കഴിഞ്ഞു. സന്തോഷ് ശിവൻ ചിത്രം ‘ജാക്ക് ആൻഡ് ജിൽ’ ആണ് എസ്തറിന്റെ വരാനിരിക്കുന്ന ചിത്രം.സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ ഫോട്ടോഷൂട്ടുകൾ എപ്പോഴും വൈറൽ ആകാറുണ്ട്. ഇപ്പോൾ എസ്തറിന്റെ ഒരു ഗ്ലാമർ ഫോട്ടോ ഷൂട്ട്‌ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുകയാണ്.

മുംബൈയിലെ സെന്റ് സേവ്യേഴ്സ് കോളേജിൽ ബിരുദ വിദ്യാർഥിനിയാണ് എസ്തർ. ഒരു തെലുങ്ക് ചിത്രത്തിലും നായികാ വേഷത്തിൽ താരം എത്തിയിരുന്നു. സിനിമാ ലോകത്തു പത്തു വർഷം പൂർത്തീകരിച്ച ഒരാളാണ് എസ്തർ അനിൽ. ദൃശ്യം 2 വിലാണ് താരം ഒടുവിലായി അഭിനയിച്ചത്.