വൈറലായി എസ്തർ അനിലിന്റെ പുത്തൻ ചിത്രങ്ങൾ

0
8

ബാലതാരമായി സിനിമയിൽ എത്തിയ താരമാണ് എസ്തർ അനിൽ. എസ്തർ ഇപ്പോഴും സിനിമ ലോകത്തു സജീവമാണ്. ബാലതാര വേഷങ്ങളിൽ നിന്നും മാറി നായികാ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ തുടങ്ങിയിരിക്കുകയാണ്. ഷാജി എൻ കരുൺ സംവിധാനം ചെയ്ത ഓൾ എന്ന സിനിമയിലൂടെ ആണ് എസ്തർ നായികയായി അരങ്ങേറ്റം കുറിച്ചത്. ഷൈൻ നിഗമാണ് ചിത്രത്തിലെ നായകൻ

നല്ലവൻ എന്ന ജയസൂര്യ ചിത്രത്തിലൂടെയാണ് അഭിനയ ജീവിതം തുടങ്ങിയത് എങ്കിലും എസ്തർ ശ്രദ്ധിക്കപ്പെടുന്നത് ദൃശ്യം എന്ന സിനിമയിലൂടെയാണ്. അനുമോൾ എന്ന എസ്തറിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. പാൻ ഇന്ത്യ ലെവലിൽ ദൃശ്യം ശ്രദ്ധിക്കപെട്ടതോടെ എസ്തർ വൈകാതെ മറ്റു ഭാഷകളിലും അഭിനയിച്ചു. ദൃശ്യത്തിന്റെ റീമേക്കുകളിലൂടെ ആണ് എസ്തർ മറ്റു ഭാഷകളിലും അഭിനയിച്ചത്

ദൃശ്യത്തിന്റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്. എസ്തറും ചിത്രത്തിൽ അഭിനയിക്കുകയാണ്. Ott യിലാണ് ചിത്രം റീലീസ് ചെയ്യുക. സോഷ്യൽ മീഡിയയിൽ സജീവമാണ് എസ്തർ. തന്റെ പുത്തൻ ചിത്രങ്ങളും വിഡിയോകളുമെല്ലാം എസ്തർ സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കാറുണ്ട്. എസ്തർ ഇപ്പോൾ പങ്കു വച്ചിരിക്കുന്ന ചിത്രങ്ങൾ വൈറലാണ്