എന്റെ ആദ്യത്തെ ടാറ്റു!!വീഡിയോ പങ്കു വച്ചു എസ്തർ അനിൽ

0
19658

പ്രേക്ഷകരുടെ ഇഷ്ട നായികയാണ് എസ്തർ അനിൽ. ബാലതാരമായിയാണ് എസ്തർ സിനിമ ലോകത്തേക്ക് എത്തുന്നത്. ജയസൂര്യ നായകനായ നല്ലവൻ ആയിരുന്നു ആദ്യ ചിത്രം. മോഹൻലാലിനോപ്പം അഭിനയിച്ച ഒരു നാൾ വരും, ദൃശ്യം എന്ന സിനിമകളിലൂടെയാണ് എസ്തർ പ്രശസ്തി നേടുന്നത്

ദൃശ്യത്തിന് ശേഷം മറ്റു ഭാഷകളിലും അഭിനയിക്കാനുള്ള അവസരം താരത്തിനെ തേടി വന്നു. ദൃശ്യത്തിന്റെ അന്യ ഭാഷാ റീമേക്കുകളിലും എസ്തർ ആണ് അഭിനയിച്ചത്. അടുത്തിടെ നായികയായി അരങ്ങേറ്റം കുറിച്ച എസ്തർ ദൃശ്യത്തിന്റ രണ്ടാം ഭാഗത്തിലും അഭിനയിച്ചിരുന്നു.

ഇരുപത്തുകാരിയായ എസ്തർ നിലവിൽ പഠിച്ചു കൊണ്ടിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളിലും സജീവമാണ് താരം. തന്റെ വീഡിയോകളും ഫോട്ടോകളുമെല്ലാം താരം ഇൻസ്റ്റാഗ്രാമിൽ പങ്കു വയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം ടാറ്റു ചെയ്യുന്ന വീഡിയോ താരം പങ്കു വച്ചിരുന്നു. ആദ്യമായിയാണ് ടാറ്റു ചെയുന്നതെന്നും താരം വീഡിയോക്കൊപ്പം കുറിച്ചിട്ടുണ്ട്.

View this post on Instagram

A post shared by Esther Anil (@_estheranil)