സോഷ്യൽ മീഡിയയിൽ തരംഗമാകുന്ന എസ്തർ അനിലിന്റെ കിടിലൻ ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങൾദൃശ്യം എന്ന സിനിമയിലെ ജോർജ്ജുകുട്ടിയുടെ മകൾ അനു എന്ന കഥാപാത്രത്തിലൂടെ ആണ് എസ്തർ അനിലിനെ പ്രേക്ഷകർ തിരിച്ചറിയാൻ തുടങ്ങിയത്. ദൃശ്യം അൻപതു കൊടി ക്ലബ്ബിൽ എത്തിയതോടെ എസ്തറും താരമായി. ദൃശ്യം പുറത്ത് വരുന്നത് 2013 ലാണെങ്കിലും അതിന് മുൻപ് 2010 ൽ തന്നെ എസ്തർ സിനിമ ലോകത്തു എത്തിയിരുന്നു. നല്ലവൻ എന്ന ജയസൂര്യ ചിത്രത്തിലൂടെ ആയിരുന്നു എസ്തർ സിനിമ ലോകത്തു എത്തിയത്. അതിനു ശേഷം ഒരുനാൾ വരും എന്ന സിനിമയിൽ മോഹൻലാലിനൊപ്പം അഭിനയിച്ചു.

എസ്തറിന്റെ അമ്മ മഞ്ജുവിന്റെ ഒരു പാചക പ്രോഗ്രാമിന്റെ ഷൂട്ടിനിടെ ആരോ എടുത്ത എസ്തറിന്റെ ചിത്രങ്ങൾ ആണ് സിനിമയിലേക്കുള്ള വഴി എസ്തറിനു തുറന്നു കൊടുത്തത്. ദൃശ്യം ഹിറ്റായതോടെ അതെ ചിത്രത്തിന്റെ അന്യഭാഷ റീമേക്കുകളുടെയുണ് ഭാഗമാകാൻ എസ്തറിനു കഴിഞ്ഞു. തെലുങ്ക് തമിഴ് പതിപ്പുകളിൽ ആ ഭാഷകളിലെ സൂപ്പര്താരങ്ങൾക്ക് ഒപ്പമാണ് എസ്തർ അഭിനയിച്ചത്. ഇടക്ക് പഠനത്തിന്റെ തിരക്കിലായിരുന്ന എസ്തർ പിന്നീട് മടങ്ങിയെത്തിയത് നായികയായി ആണ്. ഷെയിൻ നിഗം നായകനായ ഓൾ എന്ന സിനിമ നിരവധി ദേശിയ അന്തർദേശിയ ഫെസ്റ്റുവലിലുകളിൽ പ്രദർശിപ്പിച്ച സിനിമയാണ്.

ജോഹർ എന്ന തെലുങ്ക് സിനിമയിലാണ് എസ്തർ അവസാനമായി അഭിനയിച്ചത്. ചിത്രം ഓൺലൈൻ പ്ലാറ്റുഫോമുകളിലൂടെ റീലീസ് ആയിരുന്നു. മലയാളത്തിൽ ജാക്ക് ആൻഡ് ജിൽ എന്ന സന്തോഷ്‌ ശിവൻ ചിത്രമാണ് എസ്തർ അവസാനം അഭിനയിച്ചത്. ഇപ്പോൾ എസ്തറിന്റെ ഒരു ഫോട്ടോഷൂട് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഫോട്ടോഗ്രാഫർ നിതിൻ സഞ്ജീവ് പകർത്തിയ എസ്തറിന്റെ ചിത്രങ്ങൾ ബോൾഡ് ലുക്കിൽ ഉള്ളവയാണ്.

Comments are closed.