സ്റ്റൈലിഷ് ലൂക്കിൽ എസ്തർ അനിൽ, ചിത്രങ്ങൾ വൈറൽബാലതാരങ്ങയി സിനിമ ലോകത്തു എത്തിയ പെൺകുട്ടികളിൽ പലരും പിൽക്കാലത്തു നായികമാർ ആയി മാറിയ ചരിത്രം മലയാള സിനിമക്കുണ്ട്. ബേബി ശാലിനിയും, സനുഷയും തുടങ്ങി ഇപ്പോൾ എസ്തർ അനിലിൽ വരെ ആ ലിസ്റ്റ് എത്തി നില്കുന്നു. ബാലതാരമായി സിനിമകളിൽ അഭിനയിച്ച എസ്തർ നായികയായി അരങ്ങേറിയത് വിഖ്യാത സംവിധായകൻ ഷാജി എൻ കരുണിന്റെ ഓൾ എന്ന സിനിമയിലൂടെ ആണ്. ഇനി വരും ദിനങ്ങളിൽ കൂടുതൽ നായികാ വേഷങ്ങളിൽ താരത്തെ കാണാം.

ദൃശ്യം എന്ന സിനിമയുടെ വിജയമാണ് എസ്തർ അനിലിനെ പ്രേക്ഷകർക്ക് മുന്നിൽ പ്രശസ്തയാക്കിയത്. ചിത്രം മറ്റു ഭാഷകളിലേക്ക് റീമേക്ക് ചെയ്തപ്പോൾ മലയാളത്തിൽ ചെയ്ത അതെ വേഷത്തിൽ എസ്തറും എത്തിയിരുന്നു. അത് കൊണ്ട് തന്നെ ആ ഭാഷകളിലും താരം ശ്രദ്ധ നേടി. അടുത്തിടെ തെലുങ്കിൽ നായികയായി എസ്തർ ഒരു സിനിമയിൽ എത്തിയിരുന്നു. കഴിഞ്ഞ ദിനം ഷൂട്ട് തുടങ്ങിയ ദൃശ്യം രണ്ടാം ഭാഗത്തിലും എസ്തർ അഭിനയിക്കുന്നുണ്ട്.

പത്തൊമ്പതുകാരിയായ എസ്തർ സിനിമയിൽ പത്തു വർഷം പൂർത്തീകരിച്ച ഒരാളാണ്. നല്ലവൻ എന്ന ജയസൂര്യ സിനിമയിലാണ് ആദ്യമായി എസ്തർ അഭിനയിക്കുന്നത്. ടോപ് സിങ്ങർ എന്ന ഹിറ്റ് പ്രോഗ്രാമിന്റെ ആദ്യ ഘട്ടത്തിലെ അവതാരികയും എസ്തർ ആയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമാണ് എസ്തർ. എസ്തർ ഇപ്പോൾ പങ്കു വച്ച ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാണ്

Comments are closed.