ഈ ഉത്സാഹം എന്റെ സിനിമ പ്രൊമോട്ട് ചെയ്യാൻ കൂടെ കാണിക്കാമോ?, മാധ്യമങ്ങളോട് പേർളി മാണി

0
489

അവതാരിക, മോട്ടിവേഷണൽ സ്പീക്കർ, നടി അങ്ങനെ മൾട്ടി ടാലന്റഡ് ആയ ഒരാളാണ് പേർളി മാണി. ബിഗ് ബോസ്സ് എന്ന റിയാലിറ്റി ഷോ മലയാളത്തിൽ എത്തിയപ്പോൾ ആദ്യ പതിപ്പിൽ മത്സരാർത്ഥിയായി പേര്ളിയും ഉണ്ടായിരുന്നു. അവിടെ വച്ചാണ് മറ്റൊരു മത്സരാർത്ഥിയായ ശ്രീനിഷ് അരവിന്ദിനെ പേർളി പരിചയപ്പെടുന്നത്. ആ പരിചയം പിന്നീട് പ്രണയമായി മാറി. ബിഗ് ബോസ്സ് ഷോയിൽ വച്ചു തന്നെ ഇരുവരും പ്രണയം തുറന്നു പറഞ്ഞിരുന്നു. ഷോ അവസാനിച്ച ശേഷം ഇരു വീട്ടുകാരുടെയും സമ്മതത്തോടെ പേര്ളിയും ശ്രീനിഷും വിവാഹിതരായി. അടുത്തിടെ താൻ ഗർഭിണയാണെന്ന കാര്യം പേർളി പ്രേക്ഷകരെ അറിയിച്ചിരുന്നു.

അനുരാഗ് ബസു സംവിധാനം ചെയ്ത ലുഡോ എന്ന സിനിമയിലൂടെ പേർളി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചിരുന്നു. ചിത്രത്തിന് മികച്ച അഭിപ്രായമാണ് എങ്ങും ലഭിക്കുന്നത്. എന്നാൽ മാധ്യമങ്ങൾ തന്റെ സിനിമയെ പരിഗണിക്കുന്നില്ല എന്നും മറിച്ചു അവർ തന്റെ ഗർഭകാല വിശേഷങ്ങൾ ആണ് വാർത്തയായി കൊടുക്കുന്നത് എന്നാണ് പേർളി പരാതിപ്പെടുന്നത്. ഇതേക്കുറിച്ചു സോഷ്യൽമീഡിയയിലൂടെ പേർളി പരാതി ഉന്നയിച്ചിരുന്നു. പേർളിയുടെ വാക്കുകൾ ഇങ്ങനെ.

ഞാൻ സോഷ്യൽ മീഡിയ യിൽ പങ്കുവെച്ച ചിത്രങ്ങളിലൂടെ എന്റെ ഗർഭകാലത്തെ കുറിച്ച് സംസാരിക്കുന്ന മാധ്യമങ്ങൾക്ക് നന്ദി. അതോടൊപ്പം തന്നെ നെറ്റ് ഫ്ലെക്സിൽ സംപ്രേഷണം ചെയ്യുന്ന എന്റെ സിനിമ ലുഡോയെയും പ്രൊമോട്ട് ചെയ്യുമോ? ഇതെന്റെ ആദ്യത്തെ ബൊളീവുഡ് സിനിമയാണ്. ഈ ആവേശം അവിടെയും നിങ്ങൾ കാണിച്ചാൽ വളരെ സഹായമാക്കും.