ഡയറെക്ടർ ഓക്കേ പറഞ്ഞിട്ടും ലാലേട്ടൻ ആ ഷോട്ട് ശെരിയയിലെന്ന് പറഞ്ഞു, അതിനു കാരണംനടി എന്ന നിലയിലും നർത്തകി എന്ന നിലയിലും ഏറെ ശ്രദ്ധ നേടിയ ഒരാളാണ് ദുർഗ കൃഷ്ണ. ചെറുപ്പം മുതൽ നൃത്തം അഭ്യസിക്കുന്ന ദുർഗ സ്കൂൾ കലോത്സവങ്ങളിൽ ഒരുപാട് പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. കോഴിക്കോടുകാരിയായ ദുർഗ സിനിമയിൽ സജീവമായതിനു ശേഷമാണു കൊച്ചിയിലേക്ക് എത്തിയത്. വിമാനം എന്ന സിനിമയിലൂടെ ആണ് ദുർഗ സിനിമ ലോകത്തേക്ക് എത്തുന്നത്. പ്രദീപ്‌ നായർ സംവിധാനം ചെയ്ത വിമാനത്തിൽ ദുർഗ എത്തിയത് ഓഡിഷനിലൂടെ ആയിരുന്നു. പിന്നീട് ഒരുപിടി നല്ല സിനിമകളുടെ ഭാഗമായി ദുർഗ കൃഷ്ണ മാറി.

മോഹൻലാലിന്റെ കടുത്ത ആരാധികയാണ് ദുർഗ കൃഷ്ണ. അമ്മ ഷോയിൽ വച്ചു ആദ്യമായി മോഹൻലാലിനെ കണ്ടപ്പോൾ ഉണ്ടായ അനുഭവത്തെ കുറിച്ചു കുറച്ചു നാൾ മുൻപ് വികാരനിർഭരമായ ഒരു കുറിപ്പ് ദുർഗ എഴുതിയിരുന്നു. മോഹൻലാലിനൊപ്പം അടുത്തിടെ ദുർഗക്ക് അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നു. റാം എന്ന ജീത്തു ജോസഫ് ചിത്രത്തിലാണ് ദുർഗ മോഹൻലാലിനൊപ്പം അഭിനയിച്ചത്. ചിത്രത്തിൽ അഭിനയിച്ചതിനെ കുറിച്ചുള്ള അനുഭവം ദുർഗ പങ്കു വച്ചതിങ്ങനെ.

ലാലേട്ടനൊപ്പം അഭിനയിക്കുമ്പോൾ ഒന്നും ചെയ്യാനാകാതെ സന്തോഷത്താൽ സ്തംഭിച്ചു നിന്നു പോകുമോ എന്ന് പേടിച്ചിരുന്നു. ലാലേട്ടനുമായി ബന്ധമുള്ളത് കൊണ്ട് റാമിന്റെ സെറ്റിൽ പോകുമ്പോൾ ഒരു ബന്ധുവീട്ടിൽ പോകുന്ന സന്തോഷവും ഫ്രീഡവും തോന്നി. ഒരു സീനിൽ അഭിനയിക്കുമ്പോൾ സഹപ്രവർത്തകരെയും അഭിനേതാക്കളെയും എല്ലാം അദ്ദേഹം നിരീക്ഷിക്കാറുണ്ട്. ഞാനും ഏട്ടനും കൂടെ കാറിൽ ഹോസ്പിറ്റലിൽ പോകുന്ന സീൻ ഡയറെക്ടർ ഓകെ പറഞ്ഞിട്ടും അത് ശെരിയായില്ല എന്ന് ലാലേട്ടൻ പറഞ്ഞു. കാരണം ഷോട്ട് ചിത്രീകരിക്കുമ്പോൾ ബാക്ക്ഗ്രൗണ്ടിലുടെ പാസ്സ് ചെയ്ത് പോകേണ്ട ജൂനിയർ ആർട്ടിസ്റ്റ് കടന്നു പോയിരുന്നില്ല. അത് പോലും ലാലേട്ടൻ ശ്രദ്ധിച്ചിരുന്നു. മിക്ക ദിവസവും ലാലേട്ടന്റെയോ ജീത്തു സാറിന്റെയോ വീട്ടിൽ നിന്നു ഭക്ഷണമുണ്ടാക്കി കൊണ്ടുവരും. അത് ഞങ്ങൾക്കെല്ലാം തരും. ഷൂട്ടിംഗ് കഴിഞ്ഞ ദിവസം ഞങ്ങളെയെല്ലാവരെയും അദ്ദേഹം വീട്ടിൽ ഭക്ഷണം കഴിക്കാൻ വിളിച്ചു.

Comments are closed.