ദുൽഖറിന്റെ കിടിലൻ കാർ സ്റ്റണ്ട്!!വൈറലായി വീഡിയോ

0
6728

കുറുപ്പ് സിനിമ തീർത്ത അലയൊലികൾ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുകയാണ്. അതിവേഗം അൻപതു കോടി ക്ലബ്ബിൽ മലയാള സിനിമയായി മാറിയ കുറുപ്പ് നാല് ദിവസം കൊണ്ടാണ് ആ നേട്ടത്തിലേക്ക് എത്തിയത്.1500 തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ ചിത്രം ആദ്യ ദിനം കളക്ഷൻ റെക്കോർഡ് തകർത്തിരുന്നു.

കുറുപ്പിന്റെ പ്രൊമോഷന്റ ഭാഗമായി ചെയ്തു പുറത്ത് വന്ന ഒരു വീഡിയോ ഇപ്പോൾ വൈറൽ ആകുകയാണ്.ലുലു ഗ്രാന്‍ഡ് ഹയാത്തിലെ കോർട്ട് യാർഡിൽ ദുൽഖർ കാർ സ്റ്റണ്ട് ചെയ്യുന്ന വീഡിയോയാണ് വൈറൽ ആകുന്നത്.വ്ലോഗർ എമിൽ ജോർജ് കുറുപ്പ് പ്രൊമോഷന്റെ ഭാഗമായി കാർ ട്രിപ്പ്‌ ഫ്ലാഗ് ഓഫ് ചെയ്യുകയായിരുന്നു ദുൽഖർ.

എല്ലാവിധ സുരക്ഷാ മുൻകരുതലോടെയാണ് ദുൽഖർ കാർ സ്റ്റണ്ട് നടത്തിയത്.ജിത്തു ചന്ദ്രൻ ഡാർക്ക്ലാബ് ആണ് വീഡിയോയുടെ ചായാഗ്രഹണം ഒരുക്കിയത്.’എന്താ പ്രശ്നം ‘ പോലെയുള്ള ഹിറ്റ് ഷോർട്ഫിലികളുടെയും ‘പ്രിമിയർ പദ്മിനി ‘ വെബ് സീരിസിന്റ അണിയറയിൽ ചായാഗ്രാഹകൻ ആയി പ്രവർത്തിച്ച ഒരാളാണ് ജിത്തു ചന്ദ്രൻ.