എന്റെ ആ ആഗ്രഹം നടത്തി തന്നത് ദുൽഖർ സൽമാനാണ് !!അനുപമ പരമേശ്വരൻപ്രേമത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന ചുരുളന്‍ മുടിക്കാരി അനുപമ പരമേശ്വരൻ ഇന്ന് മലയാള സിനിമയും കടന്നു തെലുങ്കിൽ വെന്നിക്കൊടി പാറിച്ച നായികയാണ് .പ്രേമത്തിന്റെ തെലുങ്കിൽ വേർഷനിലൂടെ ആണ് തെലുങ്കിൽ; അനുപമ എത്തിയത്. ആ ചിത്രം വിജയിച്ചതിനു ശേഷം ഒരുപിടി നല്ല ചിത്രങ്ങളിൽ അനുപമ ഭാഗമായി. മണിയറയിലെ അശോകൻ എന്ന ചിത്രമാണ് അനുപമയുടേതായി അടുത്ത് പുറത്തിറങ്ങാനിരിക്കുന്ന മലയാള ചിത്രം.

അഭിനയത്തെക്കാളുപരി തന്റെ ആഗ്രഹം സംവിധാനം രംഗമാണ് എന്നാണ് അനുപമ പറയുന്നത്. ആദ്യ ചിത്രതമായ പ്രേമത്തിൽ ഒരു സഹ സംവിധായക ആയി തന്നെ നിർത്താമോ എന്ന് സംവിധായകൻ അൽഫോൻസ് പുത്രനോട് ചോദിച്ചെന്നും എന്നാൽ അതിന് സാധിച്ചില്ലെനും അനുപമ പറയുന്നു. എന്നാൽ തന്റെ പുതിയ ചിത്രം മണിയറയിലെ അശോകന്റെ ഷൂട്ട്‌ തുടങ്ങി എട്ടാം ദിവസം ഇതേ ആഗ്രഹം താരം വീണ്ടും എടുത്തിട്ടു. നിർമ്മാതാവിനോട് ആണ് കാര്യം പറഞ്ഞത്. നടൻ ദുൽഖർ സൽമാൻ ആയിരുന്നു ചിത്രത്തിന്റെ നിർമ്മാതാവ്.

“രണ്ടാമതൊന്നു ആലോചിക്കാതെ ദുൽഖർ പറഞ്ഞത് “വൈ നോട്ട്? കം ആൻഡ് ജോയിൻ? “പിറ്റേന്ന് മുതൽ അനുപമ പുതിയ റോളിലായി. കരവാനില്ല, കുടയില്ല, അസിസ്റ്റന്റ് ഡയറെക്ടർ പണി. ഫീൽഡിൽ നിന്നു ആളെ മാറ്റലും ക്ലാപ്പടിക്കലും എല്ലാ ജോലിയും ചെയ്തു. ടീമിൽ എല്ലാവരും പുതു മുഖങ്ങളായിരുന്നു. എല്ലാവരും താമസിക്കുന്നിടത് തന്നെയാണ് ഞാനും താമസിച്ചത്. കൂടുതൽ സൗകര്യങ്ങൾ എടുക്കാതിരുന്നത് അസിസ്റ്റന്റ് ഡയറെക്ടർ എന്ന പണി ശെരിക്ക് ആസ്വദിക്കാനാണ് ” അനുപമ പറയുന്നു.

Comments are closed.