ദൃശ്യം 2 വിനെ പറ്റി സിദ്ദിഖ് ആ മാധ്യമത്തോട് പറഞ്ഞത് പറ്റിക്കാൻ വേണ്ടിയായിരുന്നു, കഥ യഥാർഥത്തിൽ അങ്ങനെയൊന്നുമില്ല, ജീത്തു ജോസഫ്ഏഴു വർഷങ്ങൾക്ക് ശേഷം ദൃശ്യത്തിന്റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്. പ്രേക്ഷകർ ചിത്രത്തിനെ പറ്റി വാനോളം പ്രതീക്ഷകളിലാണ്. അതുകൊണ്ട് തന്നെ ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങളറിയാൻ ആവേശത്തോടെ ആണ് ആരാധകർ കാത്തിരിക്കുന്നത്. ആദ്യ ഭാഗത്തെ താരങ്ങൾ ഭൂരിഭാഗവും രണ്ടാം ഭാഗത്തിലുമുണ്ട്. നടൻ സിദിഖ് ചിത്രത്തിന്റെ കഥാഗതിയെ കുറിച്ചു അടുത്തിടെ ഒരു മാധ്യമത്തോട് പറഞ്ഞ വാക്കുകൾ ശ്രദ്ധേയമായിരുന്നു.

പ്രഭാകറും ഭാര്യയും കൂടി മടങ്ങി വന്ന് ഈ കേസ് കുത്തിപ്പൊക്കുന്നതും പൊലീസ് വീണ്ടും അന്വേഷണം നടത്തുന്നതും ഒടുവില്‍ പഴയതു പോലെ ജോര്‍ജുകുട്ടിയിലേക്കു സംശയങ്ങള്‍ നീളുന്നതുമൊക്കെയാണ് കഥയെന്നു ആണ് സിദ്ദിഖ് ഒരു മാധ്യമത്തോട് പറഞ്ഞത്. ഒരുപാട് ട്വിസ്റ്റുകളും ചിത്രത്തിലുണ്ടെന്നു ആ അഭിമുഖത്തിൽ സിദ്ദിഖ് പറഞ്ഞു. എന്നാൽ അടുത്തിടെ സംവിധായാകൻ ജീത്തു ജോസഫ് കേരളകൗമദിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത് ആ മാധ്യമത്തെ പറ്റിക്കാൻ വേണ്ടിയാണു ആ കഥ പറഞ്ഞത് എന്നാണ്.

ജീത്തു ജോസഫ് പറയുന്നതിങ്ങനെ അത് സിദ്ദിഖ് ചേട്ടൻ അവരെ പറ്റിക്കാൻ വേണ്ടി പറഞ്ഞ ഒരു കഥയാണ്. ഞാൻ സിദ്ദിഖ് ചേട്ടനോട് ചോദിച്ചിരുന്നു ചേട്ടൻ എന്താ അങ്ങനെയൊക്കെ പറഞ്ഞതെന്ന്. ഞാൻ ചുമ്മാ ഒരു കഥ ഉണ്ടാക്കി പറഞ്ഞതാണ് എന്നും അവർ അത് വർത്തയാക്കുമെന്നു വിചാരിച്ചിലെന്നുമാണ് സിദ്ദിഖ് ചേട്ടൻ എന്നോട് പറഞ്ഞത്. ഒരു കുടുംബത്തിന്റെ ട്രോമ ആണ് ചിത്രം പറയുന്നത്. പിന്നെ രണ്ടുമൂന്നു ആംഗിളുകളിൽ പറയുന്ന കഥയായത് കൊണ്ട് അതിൽ ടെൻഷൻ ഉണ്ടാകും.

Comments are closed.