ജോർജ്ജുകുട്ടിയും റാണിയും മെലിഞ്ഞത് എന്ത് കൊണ്ട്..ജീത്തു ജോസഫ് പറയുന്നുമലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്ന് തന്നെയാണ് ദൃശ്യം. പല ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ട ദൃശ്യം നിരൂപക പ്രതികരണങ്ങളും ഏറെ മുന്നിലായിരുന്നു. ഇന്ത്യൻ സിനിമയെ സംബന്ധിച്ചു ഒരു ക്ലാസ്സിക് തന്നെയാണ് ദൃശ്യം എന്ന് ഉറപ്പിച്ചു പറയാനാകും. മലയാള സിനിമയെ അൻപതു കോടി ക്ലബ്ബിൽ ആദ്യമായി മുത്തമിടീച്ച സിനിമയാണ് ദൃശ്യം. ഏഴു വർഷങ്ങൾക്ക് ശേഷം ദൃശ്യം 2 ഒരുങ്ങുമ്പോൾ ആദ്യ ഭാഗം സൃഷ്ടിച്ച മാജിക് പുനരവതരിക്കുമോ ആകാംഷ പ്രേക്ഷകനുണ്ട്.

കോവിഡ് ജാഗ്രത മാനദണ്ഡങ്ങളുമായി ദൃശ്യം 2 കഴിഞ്ഞ മാസമാണ് ഷൂട്ടിങ് തുടങ്ങിയത്. കൊച്ചിയിലും തൊടുപുഴയുമായി ആണ് ഷൂട്ടിങ് നടക്കുക. കൊച്ചിയിലെ ഷൂട്ട്‌ കഴിഞ്ഞു ഇപ്പോൾ അണിയറപ്രവർത്തകർ തൊടുപുഴയിലുണ്ട്. ജോർജ്ജുകുട്ടിയുടെ വീടും പരിസരവുമാണ് തൊടുപുഴ ഷൂട്ട് ചെയ്യുന്നത്. ആദ്യ ഭാഗത്തിലെ താരങ്ങൾ ഭൂരിഭാഗവും രണ്ടാം ഭാഗത്തിലുമുണ്ട്. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.

ജോർജ്ജുകുട്ടിയുടെയും കുടുംബത്തിന്റെയും ഏഴു വർഷങ്ങൾക്ക് ശേഷമുള്ള ലൊക്കേഷൻ ഫോട്ടോ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വന്നിരുന്നു. അതിൽ വന്നൊരു മാറ്റം എന്തെന്നാൽ ജോര്ജുകുട്ടിയും റാണിയും കുറച്ചു കൂടെ തടി കുറഞ്ഞു എന്നുള്ളതാണ്. ആ മാറ്റം എന്ത്കൊണ്ട് എന്ന് ഒരു മാധ്യമം അടുത്തിടെ സംവിധായകൻ ജീത്തു ജോസഫിനോട് ചോദിച്ചിരുന്നു. ജീത്തു ജോസഫിന്റെ ഉത്തരമിങ്ങനെ ആയിരുന്നു. ടെൻഷൻ കൊണ്ടാണത്, ഈ ഏഴു വർഷവും ഈ കഥാപാത്രങ്ങൾ അനുഭവിച്ച ടെൻഷൻ ഏറെ വലുതാണ്. അവർ പ്രൊഫെഷണൽ ആളുകൾ ഒന്നും അല്ലാലോ, ആ കൈയബദ്ദം എന്തായാലും അവരെ വേട്ടയാടും. അത് തന്നെയാണ് ഈ സിനിമയുടെ പ്രധാന ഭാഗം.

Comments are closed.