കാര്യങ്ങൾ സാധാരണ ഗതിയിലായിരുന്നെങ്കിൽ ഞാനും വന്നേനെ, ദുൽഖർതെന്നിന്ത്യൻ താരം റാണ ദഗുബാട്ടിയുടെ വിവാഹം അടുത്തിടെ കഴിഞ്ഞിരുന്നു. കുടുംബ സുഹൃത്തായ മിഹിക ബജാജിനെയാണ് റാണാ വിവാഹം ചെയ്തത്. ഹൈദരാബാദ് ജൂബിലി ഹിൽസിലാണ് ഇരുവരുടെ കുടുംബങ്ങൾ താമസിക്കുന്നത്. കോവിഡ് പ്രതിസന്ധി നിഴലിക്കുന്നതിനാൽ വളരെ കുറച്ചു അതിഥികൾ മാത്രമാണ് വിവാഹത്തിൽ പങ്കു ചേർന്നത്. തെലുങ്ക് സൂപ്പർതാരം വെങ്കിടേഷിന്റെ അനന്തരവനാണ് റാണാ. ബാഹുബലി എന്ന സിനിമയിലെ വില്ലൻ വേഷമാണ് താരത്തിനെ പ്രശസ്തനാക്കിയത്.

തെലുങ്ക് മര്‍വാരി ആചാര പ്രകാരമാണ് റാണയുടെയും മീഹിഖയുടെയും വിവാഹം നടന്നത്. ബിസിനസുകാരായ സുരേഷ് ബജാജിന്റെയും ബണ്ടി ബജാജിന്റെയും മകളാണ് മിഹീക. ഇന്റീരിയർ ഡിസൈനിങ്ങിൽ ബിരുദമെടുത്ത മിഹിക ഡ്യൂ ഡ്രോപ്പ്സ് സ്റ്റുഡിയോ എന്നൊരു സ്ഥാപനം നടത്തുന്നുണ്ട്. വിവാഹത്തിന് എത്താൻ കഴിയാത്ത പലരും സോഷ്യൽ മീഡിയയിലൂടെ റാണക്ക് ആശംസകൾ നൽകി. റാണയുടെ അടുത്ത സുഹൃത്തായ ദുൽഖർ ട്വിറ്ററിലൂടെ റാണക്കും മിഹികക്കും ആശംസകൾ നൽകി.

നിങ്ങളുടെ മനോഹരമായ വിവാഹത്തിനു ആശംസകൾ റാണാ, മിഹിക. നിങ്ങൾ പരസ്പരം പെർഫെക്ട് ആണ്. സാധാരണ നിലയിലായിരുന്നുവെങ്കില്‍ ഞാന്‍ നേരിട്ട് കല്യാണത്തിന് വന്ന് രണ്ട് പേര്‍ക്കും വിവാഹ ആശംസകള്‍ അറിയിച്ചേനെ.ഒരിക്കലും ഞാനാ ചടങ്ങ് മിസ്സ്‌ ചെയ്യിലായിരുന്നു എന്നാണ് ദുൽഖർ കുറിച്ചത്. റാണ ദുല്ഖറിന്റെ ആശംസകൾക്ക്‌ മറുപടിയായി ട്വിറ്ററിലൂടെ നന്ദി പറഞ്ഞിട്ടുണ്ട്

Comments are closed.