ഗ്ലാമർ ലുക്കിൽ ദീപ്തി സതി, ചിത്രങ്ങൾ കാണാം

0
1226

ലാൽ ജോസ് സംവിധാനം ചെയ്ത നീന എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് എത്തിയ നടിയാണ് ദീപ്തി സതി. കേരളത്തിൽ വേരുകൾ ഉണ്ടെങ്കിലും ജന്മം കൊണ്ട് ഒരു മുംബൈക്കാരി ആണ് ദീപ്തി സതി. 2015 ലാണ് നീന പുറത്ത് വരുന്നത്. അതിനു മുൻപ് മോഡലിംഗ് കരിയറിലാണ് ദീപ്തി സതി ശ്രദ്ധ കേന്ദ്രികരിച്ചിരുന്നത്. 2012 ൽ മിസ്സ്‌ കേരള ആയി തിരഞ്ഞെടുക്കപ്പെട്ടതോടെ ആണ് ദീപ്തി സതി ശ്രദ്ധ നേടിയത്

മലയാളത്തിന് പുറമെ തമിഴിലും കന്നഡയിലും മറാത്തിയിലുമെല്ലാം ദീപ്തി അഭിനയിച്ചിട്ടുണ്ട്. മഞ്ജു വാരിയർ–ബിജു മേനോൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി മധു വാരിയർ ഒരുക്കുന്ന ലളിതം സുന്ദരം എന്ന ചിത്രത്തിലാണ് താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.ലാൽ ജൂനിയർ സംവിധാനം ചെയ്ത ഡ്രൈവിങ് ലൈസൻസിലും ശ്രദ്ധേയമായ വേഷമായിരുന്നു ദീപ്തിക്ക്.

സോഷ്യൽ മീഡിയയിൽ സജീവമാണ് ദീപ്തി. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ തന്റെ ചിത്രങ്ങൾ താരം ആരാധകർക്ക് വേണ്ടി പങ്കു വയ്ക്കാറുണ്ട്. ഇപ്പോൾ ദീപ്തി ഇൻസ്റ്റയിൽ പങ്കു വച്ച ചിത്രങ്ങൾ ശ്രദ്ധേയമാണ്. ഗ്ലാമർ ലുക്കിലാണ് ദീപ്തി സതി ആ ചിത്രങ്ങളിൽ എത്തിയത്