വൈറലായി അനാർക്കലി മരക്കാരുടെ ഫോട്ടോഷൂട്ട്

0
1915

ആനന്ദം എന്ന ചിത്രത്തിലൂടെ സിനിമ ലോകത്തെത്തിയ അനാർക്കലി മരക്കാർ പിന്നെയും ഒരുപിടി നല്ല സിനിമകളുടെ ഭാഗമായി. തന്റെ നിലപാടുകൾ തുറന്നു പറയുവാനും അതിൽ നിലകൊള്ളുവാനും അനാർക്കലി എപ്പോഴും തയാറായിട്ടുണ്ട്. അതിന്റെ പേരിൽ വിമർശനങ്ങളും ട്രോളുകളും ഒക്കെ കേൾക്കേണ്ടി വന്നിട്ടുണ്ടെങ്കിലും താൻ എങ്ങനെയാണോ അങ്ങനെ തന്നെ ഇനിയും തുടരും എന്നു പറഞ്ഞ ഒരാളാണ് അനാർക്കലി.

അനാർക്കലി മരക്കാരുടെ സഹോദരി ലക്ഷ്മി മരക്കാരും അമ്മ ലാലിയും സിനിമ താരങ്ങളാണ്. നമ്പർ വൺ സ്നേഹ തീരം ബാംഗ്ലൂർ നോർത്ത് എന്ന സിനിമയിൽ ബാല താരമായി ലക്ഷ്മി അഭിനയിച്ചിരുന്നു. ലാലി കുമ്പളങ്ങി നൈറ്റ്‌സിൽ നാല് സഹോദരന്മാരുടെ അമ്മയായി എത്തിയ നടിയാണ് ലാലി.

സോഷ്യൽ മീഡിയയിൽ സജീവമായ ഒരാളാണ് അനാർക്കലി മരക്കാർ. താരം പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എപ്പോഴും പങ്കു വയ്ക്കാറുണ്ട്. ഇപ്പോൾ അനാർക്കലി പങ്കു വച്ച ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഗ്ലാമർ ലുക്കിലാണ് താരം ആ ഫോട്ടോകളിൽ എത്തുന്നത്