ആരാധകരുടെ ഇഷ്ടതാരമാണ് മലയാളത്തിന്റ സ്വന്തം മമ്മൂക്ക. നാൽപതു വർഷങ്ങൾക്ക് മുകളിലായി പ്രേക്ഷകരുടെ ഇഷ്ട നായകനായി നില നിൽക്കാൻ കഴിഞ്ഞത് അദ്ധേഹത്തിന്റെ പ്രതിഭ കൊണ്ടാണ്. ഈ പ്രായത്തിലും അദ്ദേഹത്തിന്റെ ഊർജവും ചുറുചുറുക്കുമാണ് ആരാധകർക്കിടയിൽ എപ്പോഴും ചർച്ചയാകാറുള്ളത്. മമ്മൂട്ടിയുടെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എപ്പോഴും വൈറലാകാറുണ്ട്
കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ ഒരു പുത്തൻ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ആരാധകരിൽ ചിലർ ഈ ഫോട്ടോയിൽ സൂക്ഷ്മ നിരീക്ഷണം നടത്തി ആരാധകർ കുറച്ചു കാര്യങ്ങൾ കൂടെ കണ്ടെത്തിയിരിക്കുകയാണ് ഇപ്പോൾ. വേറൊന്നുമല്ല മമ്മൂക്ക ധരിച്ചിരിക്കുന്ന വാച് ആണ് താരം. അതിനെ കുറിച്ചു സേർച്ച് ചെയ്തു അതിന്റെ വില അടക്കം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് ആരാധകർ
അൻപതു ലക്ഷത്തിനു മുകളിലാണ് മമ്മൂട്ടി ധരിച്ചിരിക്കുന്ന വാച്ചിന്റെ വില. ആഡംബര വാച്ച് നിർമ്മാതാക്കളായ ലങ്ങേ ഉഹ്റാൻറെ പ്രീമിയം വാച്ച് കമ്പനിയാണ് ലങ്ങേ ആൻഡ് സോഹനെ. ഇവരുടെ ഒരു വാച്ച് മോഡലാണ് മമ്മൂട്ടി അണിഞ്ഞിരുന്നത് എന്നാണ് ആരാധകർ കണ്ടെത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്


Comments are closed.