നിന്റെയൊക്കെ ചെരുപ്പ് കാണാൻ അല്ല നമ്മൾ ഇവിടെ ഇരിക്കുന്നത്, കംമെന്റിനു റിപ്ലൈ നൽകി ദിയ കൃഷ്ണസിനിമ സീരിയൽ മേഖലയിൽ ശ്രദ്ധേയനായ താരമാണ് കൃഷ്ണകുമാർ. കൃഷ്ണകുമാറിനും ഭാര്യ സിന്ധുവിനും നാല് പെണ്മക്കളാണ് ഉള്ളത്. അഹാന കൃഷ്‍ണ, ദിയ കൃഷ്‍ണ, ഇഷാനി കൃഷ്‍ണ, ഹൻസിക കൃഷ്‍ണ എന്നിവരാണ് ആ നാലു പേർ. അഹാന വർഷങ്ങൾക്ക് മുൻപ് തന്നെ സിനിമയിൽ അരങ്ങേറിയിരുന്നു. ഹൻസികയും ഇഷാനിയും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ഈ നാല് പേരും സോഷ്യൽ മീഡിയയിൽ സജീവമാണ്.

സ്വന്തമായി വ്ലോഗ് ഈ നാല് പേർക്കുമുണ്ട്. ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെയായി എല്ലാവരും നിറഞ്ഞു നിൽക്കാറുണ്ട്. അടുത്തിടെ ദിയ സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്ത ഒരു വീഡിയോക്ക്‌ വന്ന കമന്റും ദിയ നൽകിയ മറുപടിയും ഇപ്പോൾ വൈറലാണ്. ഒരു ഓൺലൈൻ ഷോപ്പിംഗ് സൈറ്റിൽ നിന്നും വാങ്ങിയ ചെരുപ്പുകളാണ് ദിയയുടെ വീഡിയോയിലുള്ളത്. ഒരു പാട്ടിന്റെ അകമ്പടിയോടെ ദിയ ചെരുപ്പുകൾക്ക് അനുസരിച്ചു വ്യത്യസ്ത വേഷങ്ങളിൽ എത്തുന്നതാണ് വിഡിയോയിൽ ഉള്ളത്.

അതിനു താഴെ ഒരു കമെന്റ് ഇങ്ങനെയായിരുന്നു, നിന്റെയൊക്കെ ചെരുപ്പ് കാണാൻ അല്ല നമ്മൾ ഇവിടെ ഇരിക്കുന്നത്. എന്നാൽ ദിയ അതിനു മറുപടി നൽകും മുൻപ് തന്നെ ഒരുപാട് റിപ്ലൈകൾ ആ കമെന്റിനു താഴെ വന്നു. പിന്നെ എന്ത് കാണാനാ ഇവിടെ വന്നത് , അങ്ങനെയെങ്കിൽ അൺഫോളോ ചെയ്തു ഇറങ്ങിപ്പോ എന്നൊക്കെയായിരുന്നു റിപ്ലൈ.ഒടുവിലായി ദിയയുടെ കമന്റ്റുമെത്തി വയറു നിറയെ കിട്ടിയല്ലോ? എന്നായിരുന്നു ദിയയുടെ റിപ്ലൈ

Comments are closed.