37ാമത്തെ വയസ്സിലെ പ്രസവത്തെക്കുറിച്ച് പേടിച്ചിരുന്നു, ദിവ്യാ ഉണ്ണി

0
39

കല്യാണ സൗഗന്ധികം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിയ നടിയാണ് ദിവ്യാ ഉണ്ണി. സ്കൂൾ കാലങ്ങൾ മുതൽ തന്നെ കലോത്സവ വേദികളിൽ സജീവമായ ഒരാളായിരുന്നു ദിവ്യാ ഉണ്ണി. കല്യാണ സൗഗന്ധികത്തിനു ശേഷവും ഒരുപിടി നല്ല സിനിമകളിൽ ദിവ്യാ ഉണ്ണി അഭിനയിച്ചിരുന്നു. വിവാഹ ശേഷം ദിവ്യ അമേരിക്കയിലേക്ക് ചേക്കേറി. കഴിഞ്ഞ ജനുവരിയിൽ ദിവ്യയുടെ ജീവിതത്തിലേക്ക് മൂന്നാമതൊരു കുഞ്ഞ് കൂടെ എത്തി. ആദ്യ വിവാഹത്തിൽ അർജുൻ, മീനാക്ഷി എന്നിങ്ങനെ രണ്ടു മക്കളും ദിവ്യയ്ക്ക് ഉണ്ട്.

ആദ്യ വിവാഹബന്ധം ഡിവോഴ്സ് ചെയ്ത ദിവ്യാ ഉണ്ണി 2018 ഫെബ്രുവരി നാലിന് വീണ്ടും വിവാഹിതയായിരുന്നു. ഹൂസ്റ്റണിൽ എൻജിനിയർ ആയ അരുൺ ആണ് ദിവ്യയെ വിവാഹം ചെയ്തത്. വനിതക്ക് നൽകിയ അഭിമുഖത്തിൽ മുപ്പത്തിയേഴാം വയസ്സിലെ പ്രസവത്തെ കുറിച്ചു പറഞ്ഞിരുന്നു. ദിവ്യയുടെ വാക്കുകൾ ഇങ്ങനെ. പ്രായത്തെ കുറിച്ചോർത്ത് ആദ്യം ഉത്കണ്ഠകൾ ഉണ്ടായിരുന്നെങ്കിലും സാധാരണ പ്രസവം തന്നെയായിരുന്നു. ഗർഭകാലത്തുണ്ടാവുന്ന മോണിങ്ങ് സിക്ക്നസ് ഒക്കെ എനിക്കുമുണ്ടായിരുന്നു.അതോർത്ത് ഒരു കാര്യവും മാറ്റിവയ്ക്കേണ്ടി വന്നിട്ടില്ല. രണ്ടാം മാസം മുതൽ തന്നെ ഡാൻസ് ചെയ്തു. അത് അവസാന എട്ടുമാസത്തോളം നീണ്ടു.

തലേ ദിവസം വരെ നല്ല തിരക്കായിരുന്നു. പ്രസവശേഷം ഡോക്ടർ നിർദേശിച്ച സമയമത്രയും പൂർണമായും വിശ്രമിച്ചു. പിന്നെ പ്രസവാനന്തര ശുശ്രൂഷകളും. പതിയെയാണ് നൃത്തപരിശീലനങ്ങളിലേക്ക് തിരിച്ചെത്തിയത്. ഓരോ ഘട്ടങ്ങളായി പ്രാക്റ്റീസ് പുനരാരംഭിച്ചു. വീട്ടിൽ കുഞ്ഞുങ്ങൾ ഉണ്ടാകുമ്പോൾ നമ്മളും കുഞ്ഞാകില്ലേ, നമുക്കും പ്രായം കുറയും. മനസ്സ് ചെറുപ്പമാകും.