കറുപ്പിനഴകിൽ തിളങ്ങി ദൃശ്യ രഘുനാഥ്‌..ഫോട്ടോസ്

0
1161

ഒമർ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡിങ് എന്ന സിനിമയിലൂടെ പ്രശസ്തയായ താരമാണ് ദൃശ്യ രഘുനാഥ്‌. എന്നാൽ വിജയമായ ആദ്യ സിനിമക്ക് ശേഷം വെള്ളിത്തിരയിൽ ദൃശ്യ മലയാളത്തിൽ ഒരുപാട് സിനിമകളിൽ അഭിനയിച്ചു കണ്ടിട്ടില്ല. എങ്കിലും സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആയ ഒരാളാണ് ദൃശ്യ. തന്റെ വിശേഷങ്ങളും പുത്തൻ ചിത്രങ്ങളുമെല്ലാം ദൃശ്യ ഇൻസ്റാഗ്രാമിലൂടെ പങ്കു വയ്ക്കാറുണ്ട്.ആരാധകരുമായി താരം സംവദിക്കാറുമുണ്ട്.

പ്ലസ് വണ്ണിൽ പഠിക്കവേ ആണ് ദൃശ്യ ആദ്യത്തെ ചിത്രത്തിൽ അഭിനയിച്ചത്. അതിനു ശേഷം കോളേജ് വിദ്യാഭ്യാസത്തിന്റെ തിരക്കുകളിലായിരുന്നു.അടുത്തിടെ താരം തെലുങ്കിലും അഭിനയിച്ചിരുന്നു. ഷാദി മുബാറക്ക് എന്നാണ് ചിത്രത്തിന്റെ പേര്.

ദൃശ്യ രഘുനാഥ് തൻ്റെ സിനിമാ വിശേഷങ്ങളും ജീവിതത്തിലെ കുഞ്ഞു കുഞ്ഞു സന്തോഷ നിമിഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. താരത്തിൻ്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ ശ്രദ്ധേയമാകുകയാണ്. കറുത്ത സാരിയിൽ അതി സുന്ദരിയായിയാണ് ദൃശ്യ ചിത്രങ്ങളിൽ കാണപ്പെടുന്നത്.