പന്ത്രണ്ടാം വയസിൽ നട്ടെലിനു വന്ന കാൻസർ !! പ്രതിസന്ധികളെ അതിജീവിച്ച ബിഗ് ബോസിലെ ഡിംബൽ ബാൽ

0
24

ബിഗ് ബോസ്സിന്റെ മൂന്നാമത്തെ സീസണിന് തുടക്കമായിരിക്കുകയാണ്.വൻ വിജയമായിരുന്നു ഒന്നാം സീസണും രണ്ടാം സീസണും ശേഷം എത്തുന്ന പുതിയ വേർഷനിൽ സൂപ്പർതാരം മോഹൻലാൽ തന്നെയാണ് അവതാരകനായി എത്തുന്നത്. പതിനാലു മത്സരാർഥികളാണ് ബിഗ് ബോസ് ഹൗസിൽ എത്തുന്നത്. അതി പ്രശസ്തർ കുറവെങ്കിലും ഓരോരുത്തരും അവരവരുടെ മേഖലകളിൽ കഴിവ് തെളിയിച്ചവർ തന്നെയാണ്

ബിഗ് ബോസിലെ മത്സരാർഥികളിൽ ഒരാളാണ് ഡിംപ്ൽ ഫാൽ. ഒരു ചിൽഡ്രൻസ് സൈക്കോളജിസ്റ് ആണ് ഡിംപ്ൽ. ക്ലിനിക്കല്‍ സൈക്കോളജിയില്‍ എംഎസ്‍സിയും സൈക്കോളജിയില്‍ എംഫില്ലും പൂര്‍ത്തിയാക്കിയ ആളാണ് ഡിംപല്‍. ഉത്തർപ്രദേശുകാരനാണ് ഡിംപലിന്റെ അച്ഛൻ അമ്മ ഇടുക്കി കട്ടപ്പന സ്വദേശിയും. സഹോദരി തിങ്കൾ ബാൽ മലയാള സിനിമ നടിയാണ്

ബിഗ് ബോസ് ഹൗസിൽ പ്രവേശിക്കുന്നതിന് മുൻപ് തന്റെ ചെറുപ്പത്തിൽ തനിക്ക് ഉണ്ടായിരുന്ന വലിയൊരു പ്രശ്നത്തെ പറ്റി ഡിംപൽ ഫാൽ പറയുകയുണ്ടായി. ഒരു കാൻസർ സർവൈവർ ആണ് ഡിംപൽ. 12ാം വയസ്സിലാണ് നട്ടെല്ലിനെ ബാധിക്കുന്ന അപൂർവ്വ ക്യാൻസർ പിടിപെടുന്നത്. നട്ടെല്ല് അലിഞ്ഞു പോകുന്ന അസുഖമായിരുന്നു. മൂന്നു വർഷത്തോളം ആ വേദന സഹിക്കേണ്ടി വന്നെന്നു ഡിംപൽ പറയുന്നു. തന്റെ സ്വഭാവ രൂപീകരണത്തിനും വ്യക്തിത്വത്തിനും ആ കാലഘട്ടം ഒരുപാട് പ്രചോദനമായെന്നു ഡിംപൽ പറയുന്നു