കൈ കൊടുത്തു ദിലീപും പൃഥ്വിയും ബറോസ് പൂജാ വേദിയിൽ!! സോഷ്യൽ മീഡിയയിൽ ചർച്ചവിഷയമായി ഇവർക്കിടയിലെ സൗഹൃദം

0
987

മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിന്റെ പൂജ ഇന്നലെ കൊച്ചിയിൽ വച്ചു നടന്നിരുന്നു. മോഹൻലാലിൻറെ കന്നി സംവിധാന സംരംഭത്തിന്റെ തുടക്കത്തിനു സാക്ഷികളാകാൻ സിനിമ മേഖലയിലെ ഒരുപാട് പേർ എത്തിയിരുന്നു. നടന്മാരായ ദിലീപും മമ്മൂട്ടിയും അടക്കമുള്ള വലിയ താരങ്ങൾ ചടങ്ങിന്റെ ഭാഗമായി.

പ്രിത്വിരാജ് സുകുമാരനും ചിത്രത്തിലൊരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. പൃഥ്വിയും പൂജ ചടങ്ങിന് എത്തിയിരുന്നു. ചടങ്ങിൽ പൃഥ്വിയും ദിലീപും ഒന്നിച്ചു സംസാരിക്കുന്നതിന്റെയും കൈ കൊടുക്കുന്നതിന്റെയും വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇവർ തമ്മിലുള്ള സൗഹൃദത്തെ പറ്റിയാണ് സോഷ്യൽ മീഡിയയിൽ ചർച്ചകൾ ഉയരുന്നത്.

നടിയെ ആക്രമിച്ച കേസിൽ പ്രതി ആയതിനു ശേഷം അമ്മ സംഘടനയിൽ ദിലീപിനെ മാറ്റണമെന്ന ആവശ്യം ഉന്നയിച്ച ഒരാൾ ആയിരുന്നു പ്രിത്വിരാജ് എന്ന് വാർത്തകൾ ഉണ്ടായിരിന്നു. അതോടെ പ്രിത്വിരാജും ദിലീപും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടെന്ന തലത്തിൽ പല മാധ്യമങ്ങളും റിപ്പോർട്ട്‌ ചെയ്തിരുന്നു. എന്നാൽ അതൊന്നും ശെരിയല്ല എന്നാണ് ഇന്നലത്തെ പൂജ ചടങ്ങിലെ ദൃശ്യങ്ങൾ തെളിയിക്കുന്നതെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.