അത് ചെയ്യാതെ എന്ത് പോസ്റ്റ്‌ ഇട്ടാലും ഹരികൃഷ്ണസിന്റ ചീത്തപേര് പോകില്ല!! എൻ എസ് മാധവൻ

0
793

ആക്രമിക്കപ്പെട്ട സിനിമ താരത്തിനു പിന്തുണ അറിയിച്ചു കഴിഞ്ഞു ദിവസങ്ങളിൽ സോഷ്യൽ മീഡിയയിലൂടെ രംഗത്ത് എത്തിയവർ നിരവധി പേരാണ്.സൂപ്പർ താരങ്ങളായ മോഹൻലാലും മമ്മൂട്ടിയുമടക്കം അതിജീവിതക്ക് പിന്തുണ അറിയിച്ചിരുന്നു. എന്നാൽ എന്ത് പോസ്റ്റ്‌ ഇട്ടാലും ഈ സൂപ്പർ താരങ്ങളുടെ ചീത്തപ്പേര് മാറില്ലെന്നു പറയുകയാണ് എഴുത്തുകാരൻ എൻ എസ് മാധവൻ..

നേരത്തെ അതിജീവനത്തെ കുറിച്ചു നടി സോഷ്യൽ മീഡിയയിൽ എഴുതിയ കുറിപ്പ് ശ്രദ്ധേയമായിരുന്നു.അതേ തുടർന്നു യുവതാരങ്ങൾ ആദ്യം പിന്തുണ അറിയിച്ചു എത്തിയിരുന്നു, അതേ തുടർന്നാണ് സൂപ്പർ താരങ്ങളും പിന്തുണ അറിയിച്ചു കൊണ്ടുള്ള പോസ്റ്റ്‌ ഇട്ടത്. നടിയെ ആക്രമിച്ചത് സംബന്ധിച്ചുള്ള കേസ് വഴിതിരിവിൽ എത്തി നിൽക്കുമ്പോൾ ഇത് സംബന്ധിച്ച ചർച്ചകൾ കൂടുതൽ ഉയരുകയാണ്.

“എ എം എം എയിൽ നിന്ന് ദിലീപിനെ പുറത്താക്കാതെ എന്ത്‌ സഹതാപ പോസ്റ്റിട്ടാലും ഹരികൃഷ്ണൻസിന്റെ ചീത്തപ്പേര്‌ പോകില്ല.” എന്നാണ് എൻ എസ് മാധവൻ പോസ്റ്റ്‌ ചെയ്തത്. ദിലീപിനെ സംഘടനയിൽ നിന്നും പുറത്താക്കണം എന്ന ആവശ്യവുമായി നിരവധി പേർ രംഗത്ത് വരുകയാണ് ഇപ്പോൾ