”ദിലീപ് കുറ്റാരോപിതൻ ആണെന്നറിഞ്ഞത് മുതൽ ഞാൻ അയാളുമായി സഹകരിച്ചിട്ടില്ല” പോസ്റ്റിനു പ്രതികരണവുമായി ജോയ് മാത്യു

0
774

അതിജീവനം നടത്തിയ നടിക്ക് പിന്തുണ അറിയിച്ചു രംഗത്ത് എത്തിയ സെലിബ്രിറ്റികളിൽ ഒരാൾ നടൻ ജോയ് മാത്യു ആയിരുന്നു.” ഇരക്കൊപ്പം എന്ന് പറയാനെളുപ്പമാണ് എന്നാൽ കുറ്റവാളിയുമായി സഹകരിക്കില്ല എന്ന് പറയാനാരുമില്ല ” എന്ന് വിമർശനാത്മകമായ ഒരു ഫേസ്ബുക് കുറിപ്പും ജോയി മാത്യു പങ്ക് വച്ചിരുന്നു.

എന്നാൽ ആ പോസ്റ്റിനു താഴെ കമന്റ്‌ ഇട്ടവർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ജോയ് മാത്യു ഇപ്പോൾ. ‘ദിലീപ് കുറ്റാരോപിതൻ ആണെന്നറിഞ്ഞത് മുതൽ അയാളുമായി താൻ സഹകരിച്ചിട്ടില്ലന്നും താൻ ആദ്യമായല്ല ഇതിനെതിരെ പ്രതികരിക്കുന്നതെന്നും ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചു. 2017 ജൂലൈ 12 ന് ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച വാർത്ത കൂടി ജോയ് മാത്യു പങ്ക് വച്ചു. ജോയ് മാത്യുവിന്റെ ഫേസ്ബുക് പോസ്റ്റ്‌ ഇങ്ങനെ

”ഇന്നലെ ഞാനിട്ട പോസ്റ്റിനു കീഴിൽ പത്രം വായിച്ചു പരിചയമില്ലാത്തവരും ഫേസ് ബുക്കിൽ മാത്രം നിരങ്ങുന്നവരുമായ കുറച്ചുപേർ “താങ്കൾ ആദ്യം തുടങ്ങൂ “എന്നൊക്കെ ഉപദേശിക്കുന്നത് കണ്ടു .ദിലീപ് കുറ്റാരോപിതൻ ആണെന്നറിഞ്ഞത് മുതൽ ഞാൻ അയാളുമായി സഹകരിച്ചിട്ടില്ല. കൂടാതെ അയാളുമായി അടുപ്പമുള്ളവരുടെ സിനിമകളിൽ നിന്നും എന്നെ മാറ്റിയിട്ടുമുണ്ട് .പക്ഷെ അതൊന്നും എന്നെ ബാധിച്ചിട്ടില്ല .കാരണം സത്യസന്ധമായ നിലപാടുകളെ അംഗീകരിക്കുന്ന ഒരു കൂട്ടം ചലച്ചിത്ര പ്രവർത്തകരും ആരാധകവങ്കന്മാരല്ലാത്ത ,വിവേകമുള്ള പ്രേക്ഷകരും ഉള്ള കാലത്തോളം എന്റെ അന്നം മുട്ടിക്കാൻ ഒരു കുറ്റവാളിക്കും കഴിയില്ല.”