വീട്ടിൽ തേങ്ങയിടാൻ വരുന്നയാൾ വരെ എന്നെ ഉപദേശിക്കും!! ധ്യാൻ ശ്രീനിവാസൻ

0
825

ഒരു താര കുടുംബമാണ് ശ്രീനിവാസന്റേത്. അച്ഛൻ മാത്രമല്ല മക്കളും സിനിമയിൽ സജീവമാണ്. സംവിധായകൻ കൂടെയായ അച്ഛന് പിന്നാലെ വിനീത് ശ്രീനിവാസനും ഒടുവിൽ ധ്യാനും സംവിധായകന്റെ കുപ്പായത്തിലെത്തി. നിവിൻ പോളി ചിത്രം ലവ് ആക്ഷൻ ഡ്രാമയിലാണ് ധ്യാൻ സംവിധായകന്റെ കുപ്പാമണിഞ്ഞത്. തിരകഥാകൃത്ത് എന്ന നിലയിലും ധ്യാൻ പ്രവർത്തിച്ചിട്ടുണ്ട്. ധ്യാൻ നായകനായ സത്യം മാത്രമേ ബോധിപ്പിക്കു ഇന്ന് തീയേറ്ററുകളിൽ എത്തുകയാണ്.

തന്നെ വീട്ടിലുള്ള എല്ലാവരും ഉപദേശിക്കാറുണ്ട് എന്നാണ് ധ്യാൻ പറയുന്നത്. വീട്ടിൽ തേങ്ങയിടാൻ വരുന്നയാൾ പോലും തന്നെ ഉപദേശിച്ചിട്ടുണ്ട് എന്നും ധ്യാൻ ബീഹെയൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.ധ്യാനിന്റെ വാക്കുകൾ ഇങ്ങനെ.

“വീട്ടിൽ ഇപ്പോഴും തേങ്ങയിടാൻ വരുന്നയാൾ വരെ ഉപദേശിക്കും. മോനേ, ഇങ്ങനെ നടന്നാൽ മതിയോ? എന്തെങ്കിലുമൊക്കെ ചെയ്യെന്ന്. വീട്ടിൽ അങ്ങനെ വലിയ പരിഗണനയൊന്നുമില്ല എനിക്ക്. അമ്മയെ സംബന്ധിച്ചടത്തോളം ഭർത്താവ് സിനിമാക്കാരൻ ശ്രീനിവാസൻ, മൂത്തമോൻ വിനീത് ശ്രീനിവാസൻ. അതുകഴിഞ്ഞിട്ടേയുള്ളൂ എനിക്ക് സ്ഥാനം. നമ്മളോട് സ്നേഹമുള്ളതുകൊണ്ടായിരിക്കും, എന്തെങ്കിലും ചെയ്യ് എന്നു പറയും. രണ്ട് ദിവസം വീട്ടിൽ ഇരുന്നാൽ പോലും അച്ഛനെ കണ്ടു പഠിക്ക്, ചേട്ടനെ കണ്ടുപഠിക്ക് എന്നാണ് പറയുക. അച്ഛനോ അമ്മയോ ചേട്ടനോ അധികാരം കാണിക്കാനോ എന്തെങ്കിലും അടിച്ചേൽപ്പിക്കാനോ ഒരിക്കലും മുതിർന്നിട്ടില്ലെന്നും നിന്റെ ഇഷ്ടം പോലെ ചെയ്യൂ എന്നതാണ് അവരുടെ മനോഭാവം. ചേട്ടൻ അന്നും ഇന്നും ഒരുപോലെയാണ്. ഒരുപാട് സ്നേഹമുള്ളയാളാണ്, ഇടയ്ക്ക് എന്റെ നല്ലതിനായി ഉപദേശമൊക്കെ തരും. അല്ലാതെ ചേട്ടന്റെ അധികാരം ഒന്നുമെടുക്കില്ല. ചേട്ടൻ മാത്രമല്ല അച്ഛനും അമ്മയുമതെ, അവരാരും ഒന്നും അടിച്ചേൽപ്പിക്കാൻ ശ്രമിക്കാറില്ല. നിനക്കിഷ്ടമുള്ളതെന്തോ അതു ചെയ്യൂ എന്നാണ് പറയുക. പിന്നെ, ഇടയ്ക്ക് ഉപദേശിക്കും, പക്ഷേ ഞാനത് കേൾക്കാത്തതുകൊണ്ട് കുഴപ്പമില്ലല്ലോ,”ധ്യാൻ പറയുന്നു.