സ്വർണ്ണക്കടത്തുകാർ വിളിച്ചിരുന്നു, പറഞ്ഞത് കോടിയുടെ കണക്കുകൾ !!ധർമജൻഅടുത്തിടെ നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അവർ അറസ്റ്റിലായതോടെ കൂടുതൽ പേർ അവർക്കെതിരെ പരാതികളുമായി പോലീസിന്റെ മുന്നിലെത്തി. മുഖ്യപ്രതി ഷെരിഫ് അടക്കം ഏഴു പേരാണ് പിടിയിലായത്. പതിനാലോളം യുവതികളാണ് ഇവരുടെ തട്ടിപ്പിന് ഇരയായത്. ഇന്നലെ മാത്രം അഞ്ചു പുതിയ പരാതികളാണ് ഇവർക്കെതിരെ പോലീസിൽ ലഭിച്ചത്. മോഡലുകളാണ് ഇവരുടെ കെണിയിൽ പെട്ടവരിലേറെയും.

ഷംന കാസിമിനെ വിളിച്ചു പണം തട്ടാൻ ശ്രമിച്ച അതേ പ്രതികൾ തന്നെയും വിളിച്ചെന്നു നടൻ ധർമജൻ ബോൾഗാട്ടി കൊച്ചി കമ്മീഷണർ ഓഫീസിൽ മൊഴി നൽകി. പ്രൊഡക്ഷൻ കണ്ട്രോളർ ഷാജി പട്ടികരയാണ്‌ തന്റെ നമ്പർ പ്രതികൾക്ക് നൽകിയതെന്ന് ധർമജൻ പറഞ്ഞു. നടി മിയയുടെയും ഷംന കാസിമിന്റെയും ഫോണ് നമ്പർ തന്നോട് അവർ ചോദിച്ചെന്നും, സെലിബ്രിറ്റികളെ ഉപയോഗിച്ച് സ്വർണം കടത്തുന്നവരാണ് തങ്ങളെന്നുമാണ് അവർ സ്വയം പരിചയപെടുത്തിയതെന്നും ധർമജൻ മാധ്യമങ്ങളോട് പറഞ്ഞു.

പ്രൊഡക്ഷൻ കണ്ട്രോളർ എന്തിനാണ് തന്റെ നമ്പർ നൽകിയത് എന്നറിയില്ലെന്നും ധർമജൻ പറയുകയുണ്ടായി. അഷ്‌കർ അലി എന്ന് പരിചയപ്പെടുത്തിയ ആളാണ് വിളിച്ചത്, സെലിബ്രിറ്റികളെ ഉപയോഗിച്ച് സ്വർണ കടത്തു നടത്തുന്നവരാണ് എന്ന് അവർ പരിചയപ്പെടുത്തി. കോടിക്കണക്കിനു രൂപയുടെ കണക്ക് പറഞ്ഞു. ലോക്ക് ഡൌൺ കാലത്തായിരുന്നു ഇത്. തമാശക്ക് വിളിക്കുന്നവരാണ് എന്നാണ് ഞാൻ കരുതിയത് ധർമജൻ ഉൾപ്പടെ സിനിമ മേഖലയിലെ 3പേരുടെ മൊഴി രേഖപെടുത്തി.

Comments are closed.