ഈ യുണിഫോം ഇട്ട ശേഷമാ ഞാനൊന്നു നേരെ നിന്നെ സാറേ!! മികവാർന്ന പ്രകടനവുമായി ധന്യ…മലയാള സിനിമ അക്ഷരാർഥത്തിൽ മാറുക തന്നെയാണ്. നായകനെന്നും വില്ലനെന്നുമുള്ള പരമ്പരാഗത വയ്പ്പ് നീതികളെ കാറ്റിൽ പറത്താനും, മനുഷ്യരിലെ ഗ്രേ ഷെഡുകൾ കൂടുതൽ എക്സ്പ്ലോർ ചെയ്യാനുമെല്ലാം മേക്കേഴ്‌സ് ശ്രമിക്കുന്നത് കൈയടി നേടേണ്ട കാര്യം തന്നെയാണ്. അയ്യപ്പനും കോശിയും തന്നെയാണ് ഇതിലെ ഉത്തമോദാഹരണം. താരങ്ങളുടെ ഫേസ് വാല്യൂ ഉപയോഗിച്ച് കഥയെ മുന്നോട്ട് കൊണ്ട് പോകാതെ സത്യസന്ധമായി കഥാപാത്രങ്ങൾ മാത്രമായി അവരെ ട്രീറ്റ് ചെയ്തു ഒരു സിനിമ സൃഷ്ടിക്കുന്ന രീതി മലയാള സിനിമയെ മുകളിലേക്ക് വളരും എന്നതിന് തെളിവാണ്.

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ജെസ്സി എന്ന കഥാപാത്രമായി എത്തിയ ധന്യ ഏറെ പ്രതീക്ഷ നൽകുന്ന കഥാപാത്രമാണ്. നാൽപത്തിയൊന്ന് എന്ന ചിത്രത്തിലെ വാവാച്ചി കണ്ണന്റെ സുമ എന്ന കഥാപാത്രത്തിൽ നിന്നു ജെസ്സിയിലേക്ക് എത്തുമ്പോഴും ധന്യ പ്രതീക്ഷകൾ നൽകുകയാണ്. നായകനും വില്ലനുമല്ലാതെ അവർക്ക് ചുറ്റുമുള്ളവർക്ക് കൂടെ പെർഫോം ചെയ്യാനുള്ള സ്‌പേസ് കൊടുത്തുള്ള തിരകഥയും മെക്കിങ്ങും ധന്യയുടെ ജെസ്സിയെ തിയേറ്റർ വാച്ചിന് ശേഷവും ഓർത്തു വയ്ക്കാൻ ഉതകുന്നതാകുന്നു.

പ്രിത്വിരാജിനെ പോലെയൊരു വലിയ താരത്തിന്റെ മുഖത്ത് നോക്കി അയാളെ ചീത്ത പറയുന്ന നേരത്തു ധന്യയുടെ ജെസ്സിക്ക് ലഭിച്ച കൈയടികൾ, ഈ നടിയുടെ പ്രകടനം പ്രേക്ഷകർ എത്രമേൽ നെഞ്ചേറ്റി എന്നതിന് തെളിവാണ്. നാടകകളരികളിൽ നിന്നു ലഭിച്ച പാടവം ധന്യയുടെ സ്വാഭാവിക അഭിനയത്തിന് മുതൽക്കൂട്ടാണ്. ഈ യൂണിഫോം ഇട്ടപ്പോളാ സാറെ ഞാനൊന്നു നേരെ നിന്നത് എന്ന് സ്ഥലത്തെ പ്രകടനം ഒക്കെ ഒരു നടിയെന്ന രീതിയിൽ ധന്യയിൽ നിന്നു ഏറെ പ്രതീക്ഷകൾ നൽകുകയാണ്. മലയാള സിനിമ വളരട്ടെ.. ധന്യയെ പോലെ നല്ല താരങ്ങൾ ഉണ്ടാകട്ടെ…

ജിനു അനില്‍കുമാര്‍

Comments are closed.