ഞാൻ താമസിച്ച റൂമിലാണ് സീ യു സൂൺ ഷൂട്ട്‌ ചെയ്തത്, ഷൂട്ട്‌ കഴിഞ്ഞ ശേഷം ആ റൂമിൽ കിടക്കാൻ പറ്റിയില്ലമഹേഷ്‌ നാരായണൻ സംവിധാനം ചെയ്ത സീ യു സൂൺ അടുത്തിടെ ഓൺലൈനിൽ റീലീസ് ചെയ്തിരുന്നു. കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു വളരെ മിതമായ അണിയറ സംഘത്തോടൊപ്പം പരിമിതമായ അടച്ചിട്ട ലൊക്കേഷനുകളിലാണ് സീ യു സൂൺ ഷൂട്ട്‌. ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്റെ ബാനറിൽ നിർമ്മിച്ച ചിത്രത്തിൽ ഫഹദ്, റോഷൻ മാത്യു, ദര്ശന രാജേന്ദ്രൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. മായാനദി എന്ന ചിത്രത്തിലെ പ്രകടനം കൊണ്ട് ശ്രദ്ധേയയായ ദർശനയുടെ പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

അനു സെബാസ്റ്റിയൻ എന്ന കഥാപാത്രമായി ആണ് ദർശന ചിത്രത്തിൽ എത്തുന്നത്. ഫഹദ് ആണ് തന്നെ ചിത്രത്തിലേക്ക് ക്ഷണിച്ചത് എന്നാണ് ദർശന പറയുന്നത്. ആദ്യ എഡിറ്റിന് തന്നെ ഫഹദ് തന്റെ പെർഫോമൻസ് നന്നായിരുന്നു എന്ന് മെസ്സേജ് ചെയ്തിരുന്നു എന്നും ദര്ശന പറയുന്നു.വിദേശത്തു പോയ ഒരു പെൺകുട്ടി അവിടെ അപകടത്തിലായ കാര്യം വീട്ടുകാരോട് പറയുന്ന ഒരു വീഡിയോ ഞങ്ങൾ കണ്ടിരുന്നു. ഞങ്ങളെ അത് വേട്ടയാടിക്കൊണ്ടിരുന്നു. ആ വീഡിയോ ആണ് എന്റെ അഭിനയത്തിന് വേണ്ട ഇന്പുട്സ് നൽകിയത്.

കരയുന്ന സീനുകൾ എടുക്കുന്നതിനു മുന്നേ മഹേഷേട്ടൻ ആ വീഡിയോ വീണ്ടും കാണിച്ചു തന്നിരുന്നു. പലപ്പോഴും അവരെ കുറിച്ചു മനസ്സിൽ ഓർത്താണ് അഭിനയിച്ചത്.അനുവിന്റെ സീനുകൾ പലതും ഷൂട്ട്‌ ചെയ്തത് ഞാൻ സീ യു സൂൺന്റെ ഷൂട്ടിങ്ങിന്റെ ഭാഗമായി താമസിച്ചിരുന്ന റൂമിലാണ്. ആ ഒരു സ്‌പെസ് എന്നെ ഭയങ്കരമായി വേട്ടയാടുന്നുണ്ടായിരുന്നു. ഷൂട്ട്‌ കഴിഞ്ഞ ദിവസം ഞാൻ ആ റൂമിൽ കിടക്കാൻ ശ്രമിച്ചു, പക്ഷെ എന്നെകൊണ്ട് പറ്റിയില്ല, ഞാൻ ആ റൂമിൽ നിന്നും മാറി.

Comments are closed.