ദീപ്തി സതിയുടെ ഗ്ലാമർ ഫോട്ടോഷൂട്ട് വൈറൽ

0
208

ലാൽ ജോസ് സംവിധാനം ചെയ്ത നീന എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് എത്തിയ നടിയാണ് ദീപ്തി സതി. കേരളത്തിൽ വേരുകൾ ഉണ്ടെങ്കിലും ജന്മം കൊണ്ട് ഒരു മുംബൈക്കാരി ആണ് ദീപ്തി സതി. 2015 ലാണ് നീന പുറത്ത് വരുന്നത്. അതിനു മുൻപ് മോഡലിംഗ് കരിയറിലാണ് ദീപ്തി സതി ശ്രദ്ധ കേന്ദ്രികരിച്ചിരുന്നത്. 2012 ൽ മിസ്സ്‌ കേരള ആയി തിരഞ്ഞെടുക്കപ്പെട്ടതോടെ ആണ് ദീപ്തി സതി ശ്രദ്ധ നേടിയത്

മലയാളത്തിന് പുറമെ തമിഴിലും കന്നഡയിലും മറാത്തിയിലുമെല്ലാം ദീപ്തി അഭിനയിച്ചിട്ടുണ്ട്. മഞ്ജു വാരിയർ–ബിജു മേനോൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി മധു വാരിയർ ഒരുക്കുന്ന ലളിതം സുന്ദരം എന്ന ചിത്രത്തിലാണ് താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.ലാൽ ജൂനിയർ സംവിധാനം ചെയ്ത ഡ്രൈവിങ് ലൈസൻസിലും ശ്രദ്ധേയമായ വേഷമായിരുന്നു ദീപ്തിക്ക്.

സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് ദീപ്തി സതി. തന്റെ പുത്തൻ ഫോട്ടോഷൂട്ടുകളും വിഡിയോകളുമെല്ലാം താരം സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കാറുണ്ട്. ഗ്ലാമർ വേഷങ്ങളിൽ എത്താൻ മടിയില്ലാത്ത ഒരു താരം കൂടെയാണ് ദീപ്തി സതി. ദീപ്തിയുടെ ഒരു ഗ്ലാമർ ഫോട്ടോഷൂട്ട് ഇപ്പോൾ വൈറലാണ്