മകൻ എന്നെപ്പോലെ കുസൃതി കാട്ടും, ചിരഞ്ജീവി ധ്രുവ സർജയോട് പറഞ്ഞതിങ്ങനെവലിയ ഞെട്ടലോടെ ആണ് കന്നഡ സിനിമ താരം ചിരഞ്ജീവി സർജയുടെ മരണവാർത്ത നമ്മൾ കേട്ടത്. മുപ്പത്തി ഒൻപതു വയസു മാത്രം പ്രായമുണ്ടായിരുന്ന ചിരഞ്ജീവി വീട്ടിൽ ഹൃദയാഘാതത്തെ തുടർന്നു കുഴഞ്ഞു വീഴുകയായിരുന്നു. ചിരഞ്ജീവി മരിക്കുമ്പോൾ ഭാര്യ മേഘ്‌ന നാലു മാസം ഗർഭിണി ആയിരുന്നു. ഏറെനാളത്തെ പ്രണയത്തിനു ശേഷം വിവാഹിതരായവരാണ് ഇവർ. കഴിഞ്ഞ ദിവസമാണ് നടി മേഘ്‌ന രാജ് ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്.

ഏറെ പ്രിയങ്കരനായിരുന്നു ചിരഞ്ജീവിയുടെ മരണത്തിൽ നിന്നും കര കയറാൻ ആ കുടുംബത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കുഞ്ഞിന്റെ വരവോടെ കുറച്ചെങ്കിലും മാറ്റം ഉണ്ടാകുമെന്നു പ്രതീക്ഷിക്കാം. ചിരഞ്ജീവിയുടെ സഹോദരൻ ധ്രുവ ചേട്ടന്റെ കുഞ്ഞിന് പത്തു ലക്ഷം രൂപയുടെ വെള്ളിത്തൊട്ടിൽ ആണ് സമ്മാനമായി നൽകിയത്. പിറക്കാൻ പോകുന്ന കുഞ്ഞ് തന്നെപോലെ കുസൃതിക്കാരൻ ആകുമെന്നു ചിരഞ്ജീവി ഒരിക്കൽ തന്നോട് പറഞ്ഞതായി ധ്രുവ പറയുന്നു.

ധ്രുവ മേഘ്‌നയ്ക്ക് കുഞ്ഞ് ഉണ്ടായ സന്തോഷത്തിൽ മാധ്യമങ്ങളെ കണ്ടപ്പോൾ പറഞ്ഞതിങ്ങനെ “ചേട്ടൻ അച്ഛനാകാൻ ഒരുങ്ങുകയാണ്. മകനാണെങ്കിൽ അവന് ചേട്ടന്റെ സ്വഭാവം ആയിരിക്കുമല്ലോ എന്ന് ഒരിക്കൽ ചോദിച്ചിരുന്നു. കാരണം സ്കൂൾ കാലഘട്ടങ്ങളിൽ ചേട്ടന്റെ കുസൃതികാരണം ടീച്ചർമാർക്ക് പരാതി പറയാനേ നേരമുണ്ടായിരുന്നുള്ളൂ. ഇത് മനസിൽ വച്ചാണ് കുഞ്ഞിന്റെ കാര്യം ഞാൻ ചോദിച്ചതും. തനിക്കു ജനിക്കുന്നത് ആൺകുഞ്ഞ് തന്നെയായിരിക്കുമെന്നും അവനും ഇതുപോലെ കുസൃതി കാട്ടുമെന്നുമായിരുന്നു മറുപടിയായി ചേട്ടൻ പറഞ്ഞത്

Comments are closed.