മമ്മൂക്കയുടെ തറവാടിന്റെ പടിഞ്ഞാറെ ഭാഗത്തു താമസം, അന്ന് കുടികുടപ്പുകാരൻ ഇന്ന് സ്വന്തം വീട്ടിലേക്ക്ചെറിയ വേഷങ്ങളിലൂടെ ആണ് തുടക്കമെങ്കിലും തന്റെ പ്രകടനങ്ങളുടെ മികവ് കൊണ്ട് ശ്രദ്ധ നേടിയ ഒരാളാണ് ചെമ്പിൽ അശോകൻ. 22 വർഷത്തെ നാടക ജീവിതമാണ് ഇന്നത്തെ ചെമ്പിൽ അശോകൻ എന്ന മികച്ച സ്വഭാവ നടനെ സൃഷ്ടിച്ചത്. മെഗാസ്റ്റാർ മമ്മൂട്ടിയുടെ ചെമ്പിലെ തറവാട്ടിലെ അയൽക്കാരൻ ആയിരുന്നു അശോകൻ. മമ്മൂട്ടിയുടെ ഇടപെടൽ കൊണ്ടാണ് സിനിമകളിൽ അവസരം ലഭിച്ചത്. ഭാഗ്യദേവതയാണ് അശോകന്റെ ആദ്യ ചിത്രം, പിന്നീടങ്ങോട്ട് നല്ല വേഷങ്ങൾ ലഭിച്ചു.

മമ്മൂട്ടിയുടെ ചെമ്പിലെ വീടിന്റെ പടിഞ്ഞാറെ ഭാഗത്തായിരുന്നു അശോകൻ താമസിച്ചിരുന്നത്. കുടികിടപ്പുകാരായിരുന്നു അശോകന്റെ കുടുംബം. ഇന്ന് സിനിമയിൽ എത്തി പത്തു വർഷങ്ങൾ പിന്നിടുമ്പോൾ ഇന്ന് അശോകൻ തനിക്ക് കുടികിടപ്പ് അവകാശം ലഭിച്ച ആ പഴയ ഭൂവിൽ ഒരു പുതിയ രണ്ട് നില വീട് പണിഞ്ഞു. തിരിഞ്ഞു നോക്കുമ്പോൾ ആകെയൊരദ്ഭുതമാണ് എന്നാണ് അശോകൻ പറയുന്നത്. തന്റെ സിനിമ ജീവിതത്തിനോട് അശോകൻ കടപ്പാട് പറയുന്നത് മമ്മൂട്ടിയോടും സഹോദരൻ ഇബ്രാഹിംകുട്ടിയോടുമാണ്. മനോരമക്ക് നൽകിയ അഭിമുഖത്തിൽ അശോകൻ പറയുന്ന വാക്കുകളിങ്ങനെ.

വൈക്കം ചെമ്പാണ് എന്റെയും സ്വദേശം. മമ്മൂക്കയുടെ തറവാടായ പാണപ്പറമ്പിലിന്റെ പടിഞ്ഞാറേ ഭാഗത്തായിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്. വീടെന്നു പറയാനില്ല. കാട്ടാമ്പള്ളിൽ എന്ന മുസ്ലിം തറവാടിന്റെ ഭൂമിയിലെ കുടികിടപ്പുകാരായിരുന്നു ഞങ്ങൾ. ചെറുപ്പത്തിലേ അച്ഛൻ മരിച്ചു. അമ്മയാണ് കഷ്ടപ്പെട്ട് ഞങ്ങളെ വളർത്തിയത്. ആ സമയത്താണ് കുടികിടപ്പവകാശ സമരങ്ങൾ ഒക്കെയുണ്ടാക്കുന്നത്. അങ്ങനെ 10 സെന്റ് ഭൂമി വീട് വയ്ക്കാൻ ഞങ്ങൾക്കും പതിച്ചു കിട്ടി. ഞങ്ങൾ അവിടെ ചെറിയൊരു ഓടിട്ട വീട് പണിതു താമസം തുടങ്ങി. 22 വർഷം നാടകമായിരുന്നു തട്ടകം, എന്റെ ഒരു നാടകം മമ്മൂക്ക കണ്ടിരുന്നു. ഇവൻ നാടകത്തിൽ ഒതുങ്ങിയാൽ രക്ഷപെടില്ല, ഏതെങ്കിലും സിനിമകളിൽ ശുപാർശ ചെയ്ത് കയറ്റാൻ മമ്മൂക്ക അനിയൻ ഇബ്രാഹിംകുട്ടിയെ നിയോഗിച്ചു. അങ്ങനെ ഇബ്രാഹിം എന്നെയും കൊണ്ട് നിരവധി സെറ്റുകളിൽ പോയി പരിചയപ്പെടുത്തി. അങ്ങനെ സിനിമയുമായി ഒരു ബന്ധമുണ്ടായി. പിന്നീട് മമ്മൂക്ക നിർമിച്ച ജ്വലയായ് എന്ന സീരിയലിന്റെ രണ്ടാം പതിപ്പിൽ എനിക്ക് വേഷം തന്നു. അശോകൻ പറയുന്നു.

Comments are closed.