ഇലക്ഷൻ കാഴ്ചകളുമായി മെമ്പർ രമേശൻ ട്രൈലെർ!!ചിത്രം 25 നു തീയേറ്ററുകളിൽ

0
169

അർജുൻ അശോകൻ നായകനാവുന്ന ‘മെമ്പർ രമേശൻ 9-ാം വാര്‍ഡ് എന്ന ചിത്രത്തിലെ ട്രൈലെർ പുറത്ത്. നവാഗതരായ ആന്റോ ജോസ് പെരേരയും എബി ട്രീസ പോളും ചേർന്ന് രചന നിർവഹിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് മെമ്പര്‍ രമേശൻ. ബോബൻ ആൻഡ് മോളി എന്‍റർടൈൻമെന്‍റ്സിന്‍റെ ബാനറിൽ ചിത്രം നിർമിക്കുന്നത് ബോബൻ, മോളി എന്നിവരാണ്.

ചെമ്പൻ വിനോദ്, സാബുമോൻ അബ്ദുസ്സമദ്, ശബരീഷ് വർമ്മ, രൺജി പണിക്കർ, ഇന്ദ്രൻസ്, മാമുക്കോയ, സാജു കൊടിയൻ, ജോണി ആന്‍റണി, ബിനു അടിമാലി, അനൂപ് (ഗുലുമാൽ), മെബിൻ ബോബൻ, അഭിമന്യു, ശാരിക ഗീതുസ്, സ്മിനു സിജോ, സിനി അബ്രഹാം,സജാദ് ബ്രൈറ്റ്, കല എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ഗായത്രി അശോകാണ് ചിത്രത്തിലെ നായിക. ഈ മാസം 25 നു ചിത്രം തീയേറ്ററുകളിൽ എത്തും.