ലേഡി സൂപ്പർസ്റ്റാർ എന്നാൽ സുമ്മാവാ!!ഹൗസ്ഫുൾ ഷോകളുമായി ചതുർമുഖം

0
1794

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടി എന്ന ചോദ്യത്തിന് ഒരുപാട് പേരുടെ ഉത്തരം മഞ്ജു വാരിയർ എന്നായിരിക്കും. ഇത്രമാത്രം ക്രവ്ഡ് പുൾ ഉണ്ടാക്കാൻ കഴിഞ്ഞ മറ്റൊരു നടി ഉണ്ടാകില്ല എന്നത് വലിയൊരു സത്യമാണ്. മഞ്ജു നായികയായ ചതുർമുഖം എന്ന സിനിമ ഇന്ന് തീയേറ്ററുകളിൽ റീലീസായി. മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്.

ലേഡി സൂപ്പർസ്റ്റാർ എന്ന് മഞ്ജുവിനെ വിളിക്കുന്നത് വെറുതെയല്ല എന്ന് തോന്നിക്കുന്ന രീതിയിൽ ആണ് തീയേറ്ററുകളിലെ ചിത്രത്തിന്റെ പ്രകടനം. മിക്ക സെന്ററുകളും ഹൗസ്ഫുൾ ഷോകളാണ് പ്രദർശിപ്പിച്ചത്. ആദ്യ ഷോ കഴിഞ്ഞു മികച്ച അഭിപ്രായങ്ങൾ നേടിയതോടെ മൗത്ത് പബ്ലിസിറ്റിയിലൂടെയും കൂടുതൽ പ്രേക്ഷകർ എത്തി.ഇനിഷ്യൽ പുള്ളിൽ ചതുർമുഖം മികച്ചു നിൽക്കുകയാണ്.

പുതുമുഖ സംവിധായകരായ സലിൽ വി, രഞ്ജിത്ത് കമല ശങ്കർ എന്നിവർ ചേർന്നാണ് ചിത്രം ഒരുക്കിയത് .ഒരു ഹൊറർ ചിത്രമാണ് ചതുർമുഖം. യുവതാരം സണ്ണി വെയ്ൻ, അലൻസിയർ ലെ ലോപ്പസ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. ടെക്നോ ഹൊറർ സിനിമ എന്ന ജോനർ ആണ് ചിത്രത്തിന്റേത്.