ചേച്ചി ഞാൻ അഭിനയിച്ച മോഹൻലാൽ സിനിമ പൊട്ടി, നയൻ‌താര അന്ന് ചാർമിളയോട് പറഞ്ഞത്.. വൈറലാകുന്ന കുറിപ്പ്

0
42

തെന്നിന്ത്യൻ ഭാഷയിൽ നയൻതാരയോളം മികവ് പുലർത്തുന്ന മറ്റൊരു നടി ഇല്ലെന്നു വേണം പറയാൻ. തിരുവല്ലകാരി ഡയാനയിൽ നിന്നു ഇന്നത്തെ ലേഡി സൂപ്പർ സ്റ്റാർ നയൻസിലേക്കുള്ള ദൂരം ഏറെ വലുതായിരുന്നു, ഒരുപാട് കഷ്ടപ്പാടിന്റെ കാതങ്ങൾ പിന്നിട്ടാണ് നയൻ‌താര അവിടേക്ക് നടന്നു എത്തിയത്. മനസ്സിനക്കരെ എന്ന ചിത്രത്തിലാണ് നയൻ‌താര ആദ്യമായി അഭിനയിക്കുന്നത്, പിന്നിടും ചില ചിത്രങ്ങളിൽ അഭിനയിച്ചു എങ്കിലും അതൊന്നും സാമ്പത്തിക വിജയമായിരുന്നില്ല. അയ്യാ എന്ന ശരത്കുമാർ ചിത്രത്തിലുടെ ആണ് നയൻ‌താര തമിഴിലേക്ക് എത്തുന്നത്.

ഗ്ലാമർ റോളുകളിലാണ് നയൻ‌താര ആദ്യം തമിഴിൽ അഭിനയിച്ചത്, പിന്നിടാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ ലഭിച്ചത്. അടുത്തിടെ ഷിജീഷ് യൂ കെ എന്ന യുവാവ് മൂവി സ്ട്രീറ്റ് എന്ന ക്ലബ്ബിൽ പോസ്റ്റ്‌ ചെയ്തു വൈറലായ ഒരു കുറിപ്പുണ്ട്. നടി ചാർമിള നയൻ‌താരയെ കുറിച്ചു പറയുന്ന കാര്യങ്ങളാണ് ആ കുറിപ്പിൽ ഉള്ളത്. ചാർമിളയോട് നയൻ‌താര തമിഴിൽ അവസരം ലഭിക്കുമോ എന്ന് ചോദിച്ചെന്നും പിന്നിട് ചാർമിളയുടെ സഹായത്തോടെ ആണ് തമിഴിൽ അരങ്ങേറിയത് എന്നുമാണ് ചാർമിള പറയുന്നതായി കുറിപ്പിൽ ഉള്ളത്.വൈറലാകുന്ന കുറിപ്പ് ഇങ്ങനെ.

അഭിനയം തുടങ്ങിയ കാലത്ത് നയന്‍താര എന്നെ വിളിക്കാറുണ്ടായിരുന്നു. ധനവും കാബൂളിവാലയുമൊക്കെ വലിയ ഇഷ്ടമാണെന്ന് അവള്‍ എപ്പോഴും പറയും. 2004ല്‍ ആണെന്നു തോന്നുന്നു. ഒരു ദിവസം നയന്‍താരയുടെ ഫോണ്‍ വന്നു. ചേച്ചീ ഞാനഭിനയിച്ച മോഹന്‍ലാല്‍ പടം പൊട്ടി. ഇനി ഇവിടെ പടം കിട്ടുമെന്ന് തോന്നുന്നില്ല. ചേച്ചിക്ക് പരിചയമുള്ള ഏതെങ്കിലും തമിഴ് സിനിമാ നിര്‍മ്മാതാക്കളോട് എന്റെ കാര്യം പറയണേ. അവളുടെ സംസാരം കേട്ടപ്പോള്‍ എനിക്കും സങ്കടമായി. തമിഴിലെ കോ പ്രൊസ്യൂസര്‍ അജിത്തിനോട് നയന്‍താരയുടെ കാര്യം പറയുന്നത് ഞാനാണ്. അങ്ങനെയാണ് അജിത്ത് അവളെ അയ്യാ എന്ന പടത്തിലേക്ക് കരാറാക്കുന്നത്. പക്ഷേ ഞാന്‍ പറഞ്ഞിട്ടാണ് വിളിച്ചത് എന്ന് അജിത്ത് അവളോട് പറഞ്ഞതുമില്ല. പിന്നീട് ഗജിനിയിലേക്ക് അവളെ വിളിച്ചതും അജിത്തായിരുന്നു. ഇക്കാര്യം പിന്നീടൊരിക്കലും നയന്‍താരയോട് പറയാനും എനിക്ക് കഴിഞ്ഞില്ല. അത്ര വേഗത്തിലായിരുന്നല്ലോ അവളുടെ വളര്‍ച്ച.