വർഷങ്ങളായി സിനിമ, സീരിയൽ രംഗത്ത് തുടരുന്ന ശ്രദ്ധേയനായ ഒരു നടനാണ് ഷാജു ശ്രീധർ. ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ഷാജു അവതരിപ്പിച്ചിട്ടുണ്ട്. മിമിക്രിയുടെ ലോകത്തു നിന്നുമാണ് ഷാജു സിനിമയിൽ എത്തുന്നത്. സഹ താരമായിരുന്ന ചാന്ദിനിയെ ആണ് ഷാജു വിവാഹം ചെയ്തത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ഒരുമിച്ചു നായകനും നായികയുമായി ഇവർ അഭിനയിച്ചിട്ടുണ്ട്. ഒരുപിടി സിനിമകളുടെ ഭാഗമായ ഒരാളാണ് ചാന്ദിനി
രണ്ട് മക്കളാണ് ഇവർക്ക് നന്ദനയും നീലാഞ്ജനയും. ഷാജുവിന് ഒപ്പം മൂത്ത മകൾ നന്ദനയെ ടിക് ടോക് വിഡിയോകളിലും മറ്റും പ്രേക്ഷകർ കണ്ടിട്ടുണ്ടാകും. നന്ദന സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. ജോഷി ജോണ് തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് നന്ദന അരങ്ങേറ്റം കുറിക്കുന്നത്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ നന്ദനയുടെയും നീരാഞ്ജനയുടെയും ഒരു ഡാൻസ് വീഡിയോ വൈറലാകുകയാണ്. മഞ്ജു വാരിയർ പാടി ചുവടു വച്ച കിം കിം എന്ന പാട്ടിനാണ് അനുജത്തിയും ചേച്ചിയും ചേർന്ന് ചുവടു വച്ചിരിക്കുന്നത്.