നീയൊക്കെ അര ട്രൗസറുമിട്ട് അജന്തയിൽ ആദിപാപം കൊണ്ടിരുന്നപ്പോൾ രജനി ചാണ്ടി ഈ സീൻ വിട്ടതാണ് പോസ്റ്റ്‌ വൈറൽ

0
697

ഒരു മുത്തശ്ശി ഗഥ എന്ന സിനിമയിലൂടെ ശ്രദ്ധേയായ താരമാണ് രജനി ചാണ്ടി. പ്രേമം എന്ന സിനിമയിൽ നായകന്റെ അമ്മയുടെ കഥാപാത്രത്തിന് ശബ്ദം നൽകിയാണ് രജനി ചാണ്ടിയുടെ തുടക്കം. പിന്നീട് രജനി ചാണ്ടി റിയാലിറ്റി ഷോ ആയ ബിഗ് ബോസ്സിന്റെ രണ്ടാം ഭാഗത്തിലും രജനി ചാണ്ടി എത്തിയിരുന്നു. അടുത്തിടെ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം രജനിയുടെ ഒരു ഫോട്ടോഷൂട്ട് ചർച്ചാവിഷയം ആയിരുന്നു

വളരെ മോഡേൺ വേഷത്തിലാണ് രജനി ചാണ്ടി ആ ഫോട്ടോഷൂട്ടുകളിൽ എത്തിയത്. എന്നാൽ വളരെയധികം സൈബർ ആക്രമണം രജനി ചാണ്ടി അതിന്റെ പേരിൽ നേരിട്ടിരുന്നു. വ്യക്തിഹത്യ നടത്തുന്ന രീതിയിലെ കമെന്റുകൾ ആണ് ഏറെയും രജനി ചാണ്ടിയുടെ ഫോട്ടോഷൂട്ടിനു ലഭിച്ചത്. രജനി ചാണ്ടി ധരിച്ചിരുന്ന വസ്ത്രങ്ങളാണ് ഇത്തരം ഒരു ആക്രമണത്തിന് തുടക്കമിട്ടത്. എന്നാൽ തന്റെ ചെറുപ്പ കാലത്തുള്ള സ്ലിം സ്യുട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്താണ് രജനി ചാണ്ടി വിമർശകർക്ക് മറുപടി നൽകിയത്. ഇതേപ്പറ്റി ഒരു സോഷ്യൽ മീഡിയ കുറിപ് ഇപ്പോൾ ശ്രദ്ധേയമാണ്. സംവിധായാകൻ ഒമർ ലുലു അടക്കമുള്ളവർ ആ കുറിപ്പ് ഷെയർ ചെയ്തിട്ടുണ്ട്. കുറിപ്പ് ഇങ്ങനെ

“ഈ വയസ്സ് കാലത്ത് എന്തിന്റെ അഹങ്കാരം ആണ് തള്ളക്ക് എന്ന് പറഞവരോട്….”

“ഈ മുതുകിക്ക് വേറെ പണിയൊന്നും ഇല്ലേ എന്ന്
പറഞവരോട്….”

രജനി ചാണ്ടി കുറച്ചു ഫോട്ടോ ഫേസ്ബുക്ക് പേജിൽ ഇട്ടപ്പോൾ തെറിയഭിഷേകം നടത്തി കമന്റ് ഇട്ട ആളുകൾക്ക് നെറുകും തലയിൽ കിട്ടിയ അടിയാണ് ഇന്ന് അവർ അപ്ലോഡ് ചെയ്ത ഫോട്ടോകൾ.

പിന്നെ ഇങനെ തെറിയഭിഷേകം നടത്തിയ ആളുകളോട് അവർ പറയാതെ പറഞ ഒരു
ഡയലോഗും ഉണ്ട്…. "നീയൊക്കെ അര ട്രൗസറും ഇട്ട്‌ അജന്തയിൽ ആധിപാപം കാണുംമ്പോൾ ചേച്ചീ ഈ സീൻ വിട്ടതാണ്.....😁”