തല വേദനിക്കുന്നു ഇവിടെ കുറച്ചു നേരം കിടന്നോട്ടെ, അത്രക്കും സിംപിൾ ആയ മനുഷ്യൻ !!വൈറലാകുന്ന കുറിപ്പ്

0
279

മക്കൾ സെൽവൻ അറിഞ്ഞിട്ട ഒരു പേര് തന്നെയാണ് എന്ന് ആരും ഉറപ്പായും പറയും. തനിക്ക് ചുറ്റുമുള്ളവർക്കും ഇഷ്ടപെടുന്നവർക്കും സന്തോഷം നൽകാൻ വിജയ് സേതുപതി എപ്പോഴും ശ്രമിക്കാറുണ്ട്. വർഷങ്ങളുടെ കഷ്ടപ്പാടും കഠിന പ്രയത്നവും അദ്ദേഹത്തിന്റെ ഇന്നത്തെ സ്ഥാനത്തിന് പിന്നിലുണ്ട്. ഇന്ന് അദ്ദേഹത്തിന്റെ പിറന്നാളാണ്. ഈ പിറന്നാൾ ദിനത്തിൽ എഡിറ്റർ അഭിനവ് സുന്ദർ നായ്ക് അദ്ദേഹത്തെ കുറിച്ചു പങ്കു വച്ച ഒരു കുറിപ്പ് ഇപ്പോൾ വൈറലാണ്. കുറിപ്പ് ഇങ്ങനെ

” വിജയ് സേതുപതിയുടെ പിറന്നാൾ ദിനത്തിൽ 2012 ൽ നടന്ന ഒരു സംഭവത്തെ കുറിച്ചു ഞാൻ പറയാം. ഞാൻ ചെന്നൈയിലേക്ക് വന്ന സമയം ആയിരുന്നു അത്. വടപളനിയിൽ ഒരു bhk അപാർട്മെന്റ് റെന്റിനു എടുത്തു ഞാൻ ഷോർട് ഫിലിമുകളുടെയും കോർപറേറ്റ് വിഡിയോകളുടെയും വർക്ക് ചെയ്തിരുന്ന കാലം. ഒരു ദിവസം ഉച്ചക്ക് ഞാൻ എന്റെ അപാർട്മെന്റിന്റെ കോറിഡോറിൽ നിൽക്കുകയായിരുന്നു. എന്റെ ബില്ഡിങ്ങിന്റെ താഴെ ഒരു കാർ പെട്ടന്നു വന്നു നിന്നു. ഗ്രേ കളർ കാർ ആണെന്ന് തോന്നുന്നു. കാറിൽ നിന്നും താടിയുള്ള ഒരു യുവാവ് സ്റ്റെപ്പുകൾ കയറി മൂന്നാം നിലയിലെ എന്റെ റൂമിലേക്ക് വന്നു. അത് വിജയ് സേതുപതി ആയിരുന്നു. അന്ന് പൈസയും സൂദും കാവും ഒന്നും റീലീസ് ആയിരുന്നില്ല എങ്കിലും ഞാൻ അയാളെ തിരിച്ചറിഞ്ഞു

അയാളെ എന്റെ അടുത്തേക്ക് വന്നിട്ട് ചോദിച്ചു. ” അഭിനവ് അല്ലെ? “. ഞാൻ ഒരു സെക്കന്റ്‌ ഒന്ന് ആലോചിച്ചു എന്നിട്ട് അതേ എന്ന് തലയാട്ടി. ” തല വേദനിക്കുന്നു, കുറച്ചു നേരം ഞാനിവിടെ കിടന്നോട്ടെ. ” എന്നയാൾ എന്നോട് ചോദിച്ചു. അതിനെന്താ എന്ന് പറഞ്ഞിട്ട് ഞാൻ മുറി കാട്ടിക്കൊടുത്തു. അവിടെ തറയിൽ ഒരു മെത്തയും രണ്ട് ബീൻ ബാഗും ഉണ്ടായിരുന്നു. ഒരു ബീൻ ബാഗിൽ ഇരുന്നിട്ട് അദ്ദേഹം പറഞ്ഞു ” ഇതുമതി ” എന്നിട്ട് കണ്ണുകൾ അടച്ചു. എങ്ങനെ പ്രതികരിക്കണം എന്നെനിക്ക് അറിയില്ലായിരുന്നു. ഉറക്കം പിടിക്കുന്നതിനു മുൻപ് ഒരു നിമിഷം ഞാൻ അദ്ദേഹത്തെ നോക്കി. പെട്ടന്നു റൂം പൂട്ടി ഞാൻ അവിടെ നിന്നും പുറത്തിറങ്ങി. ഒരു മണിക്കൂറിനു ശേഷം റൂമിൽ നിന്നും പുറത്ത് വന്നു അയാൾ എന്നോട് ” ഒരു ചായ കിട്ടുമോ ” എന്നു ചോദിച്ചു. പിന്നെന്താ എന്ന് ചോദിച്ചു കൊണ്ട് ഞാൻ സ്റ്റവ് ഓൺ ആക്കി ചായ തിളപ്പിച്ചു. വിജയ് സേതുപതി ഒന്നും മിണ്ടാതെ ആ കോറിഡോറിൽ നിന്നു പുറത്തേക്ക് നോക്കി കൊണ്ടിരിന്നു. ഞാൻ ചായ കൊണ്ട് വന്നപ്പോൾ അദ്ദേഹം അത് പെട്ടന്ന് കുടിച്ചു. കപ്പ് കഴുകാൻ വേണ്ടി ചോദിച്ചപ്പോൾ ” വേണ്ട ഞാൻ കഴുക്കിക്കൊള്ളാം എന്ന് പറഞ്ഞു അദ്ദേഹം പോയി അത് വാഷ് ചെയ്തു, എന്നിട്ട് എന്നെ നോക്കി ചിരിച്ചു. എന്ത് ചെയ്യണം എന്നെനിക്ക് അറിയില്ലായിരുന്നു. ഞാനും അദ്ദേഹത്തെ നോക്കി ചിരിച്ചു.മെയിൻ ഡോറിലൂടെ പുറത്ത് പോകാൻ ഒരുങ്ങുന്നതിനു മുൻപ് അദ്ദേഹം എന്നെ നോക്കി പറഞ്ഞു ” നമ്മുക്ക് കാണാം അഭിനവ് “. ഒരു മാസത്തിനു ശേഷം പിസ റീലീസ് ചെയ്തു, ഉടനെ നടുവിലെ കൊഞ്ചം പക്കത്തിൽ കാനോവും റീലീസായി, ഒരു വർഷത്തിന് ശേഷം സൂദും കാവും റീലീസ് ചെയ്തു. ബാക്കി ചരിത്രം