നാണം വന്നു… സാരമില്ല പോസ് ചെയ്യാം !! വൈറലായി പ്രിയ വാര്യരുടെ ചിത്രങ്ങൾ

0
13886

ഒരൊറ്റ സിനിമ കൊണ്ട് തന്നെ ഇന്ത്യൻ സിനിമ മുഴുവൻ താരമാണ് പ്രിയ പ്രകാശ് വാരിയർ. ഒമർ ലുലു സംവിധാനം ചെയ്ത ഒരു ആടാറു ലവ് എന്ന സിനിമയിലെ മാണിക്യ മലരായ പൂവി എന്ന ഗാനരംഗത്തിൽ പ്രത്യക്ഷപ്പെട്ടതോടെ ആണ് പ്രിയ ഒരു ഓവർ നൈറ്റ് സെൻസേഷൻ ആയി മാറിയത്. എന്നാൽ സിനിമ പുറത്ത് വന്നപ്പോൾ പ്രതീക്ഷകളെ സാധുകാരികരിക്കാൻ പ്രിയക്ക് കഴിഞ്ഞില്ല. ചിത്രം ബോക്സ്‌ ഓഫീസിൽ പരാജയപ്പെടുകയും ചെയ്തു

ഇൻസ്റ്റാഗ്രാമിൽ വളരെയധികം സജീവമായ ഒരാളാണ് പ്രിയ വാരിയർ. ഏറ്റവും കൂടുതൽ ഇൻസ്റ്റാഗ്രാം ഫോളോവേഴ്സ് ഉള്ള മലയാള സിനിമ നടിയാണ് പ്രിയ വാരിയർ. ഇൻസ്റ്റയിൽ പ്രിയ പങ്കു വയ്ക്കുന്ന ചിത്രങ്ങളെല്ലാം നിമിഷ നേരം കൊണ്ട് വൈറലാകാറുണ്ട്. മലയാളവും കടന്നു ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് പ്രിയ വാരിയർ. പ്രിയ വാരിയർ നായികയായ ശ്രീദേവി ബംഗ്ലാവ് എന്ന ബോളിവുഡ് ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്

വമ്പൻ ബ്രാൻഡുകളുടെ പരസ്യ ചിത്രങ്ങളിൽ ഇതിനോടൊകം പ്രിയ അഭിനയിച്ചിട്ടുണ്ട്. പ്രിയ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കു വച്ച ചിത്രങ്ങൾ ശ്രദ്ധേയമാകുകയാണ്.രണ്ട് ചിത്രങ്ങളാണ് താരം പോസ്റ്റ്‌ ചെയ്തത്. ആദ്യത്തേത് പോസ് ചെയ്യുന്നതിന് മുന്പുള്ളതാണ് അടുത്തത് പോസ്റ്റ്‌ ചെയ്ത ശേഷവും. ആദ്യ ചിത്രത്തില്‍ പോസ് ചെയ്യുന്നതിന് തൊട്ടുമുമ്പുള്ള നിമിഷമാണ്. നാണം വരുന്നു എന്നാണ് പ്രിയ പറയുന്നത്.രണ്ടാമത്തെ ചിത്രത്തിൽ പോസ് ചെയ്യുന്നതും കാണാം