കോൾഡ് കേസ് കണ്ടതിന് ഭർത്താവ് ഫ്രിഡ്ജിനടുത്തേക്ക് പോകാറില്ല !!ആത്മീയ

0
1261

കോൾഡ് കേസ് എന്ന ചിത്രം അടുത്തിടെ ആമസോൺ പ്രൈമിൽ റീലീസ് ആയിരുന്നു. ഹൊറർ ജനറിൽ പുറത്ത് വന്ന ചിത്രത്തിൽ പ്രിത്വിരാജ് സുകുമാരൻ, അഥിതി ബാലൻ, ആത്മീയ എന്നിവരാണ് പ്രധാന വേഷത്തിൽ എത്തിയത്. സാധാരണ ഹൊറർ ചിത്രങ്ങളിൽ നിന്നും വിഭിന്നമായി ഒരു പാരലൽ ഇൻവെസ്റ്റിഗേഷൻ ട്രാക്കും ചിത്രത്തിലുണ്ട്

ഒരു ഫ്രിഡ്ജിനെ ചുറ്റിപറ്റുന്ന ദുരുഹതയുടെ ചുരുകളാണ് കഥഗതിയിലുള്ളത്.ചിത്രത്തിൽ ഇവ മരിയ എന്ന കഥാപാത്രമായി ആണ് നടി ആത്മീയ എത്തിയത്. ചിത്രത്തെ പറ്റി ആത്മീയ ബീഹെയൻഡ് വുഡ്സ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നതിങ്ങനെ. “കല്യാണം കഴിഞ്ഞ് ഞാനും ഭര്‍ത്താവ് സനൂപും ആദ്യം കാണുന്ന എന്റെ ചിത്രമാണ് കോള്‍ഡ് കേസ്. രാത്രി കാണാന്‍ സനൂപ് സമ്മതിച്ചില്ല. സിനിമ കണ്ടതിന് ശേഷം ഇരുട്ടത്ത് ഞാന്‍ മുടിയൊക്കെ അഴിച്ചിട്ട് നിന്നാല്‍ സനൂപിന് പേടിയാണ്.

രാത്രി വിശന്ന് കഴിഞ്ഞാല്‍ ഫ്രിഡ്ജില്‍ നിന്ന് എന്തേലും എടുത്ത് കഴിക്കാമെന്ന് പറഞ്ഞാല്‍ പോലും സനൂപ് ഇപ്പോള്‍ വരാറില്ല. ഫ്രിഡ്ജിന് അടുത്തേക്ക് പോകുന്നില്ലായിരുന്നു അദ്ദേഹം’