സേതുരാമയ്യറിന്റെ അഞ്ചാം വരവ് !!ഇത് തകർക്കും!!കിടിലൻ ടീസർ കാണാം

0
3920

മലയാള സിനിമ ചരിത്രത്തിലെ സുപ്രധാന ഏടുകളിൽ ഒന്നാണ് സി ബി ഐ സീരീസ്. ചിത്രത്തിന്റെ അഞ്ചാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്. ദി ബ്രെയിൻ എന്ന് പേരിട്ട ചിത്രത്തിൽ മമ്മൂട്ടി – എസ് എൻ സ്വാമി – കെ മധു ടീം വീണ്ടും ഒന്നിക്കുകയാണ്. ലോക സിനിമ ചരിത്രത്തിൽ ആദ്യമായി ആണ് ഒരു ടീം തന്നെ ഒരു സീരീസ് സിനിമയുടെ അഞ്ചു ഭാഗങ്ങൾക്ക് വേണ്ടി ഒന്നിക്കുന്നത്.

സ്വര്‍ഗ്ഗചിത്ര അപ്പച്ചൻ ആണ് നിർമാതാവ്.
അഖില്‍ ജോര്‍ജാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ജേക്‌സ് ബിജോയ് സംഗീത സംവിധാനം. വസ്ത്രാലങ്കാരം – സ്റ്റെഫി സേവ്യർ.മുകേഷ്, സായികുമാർ, രണ്‍ജി പണിക്കര്‍, രമേഷ് പിഷാരടി, ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, ആശ ശരത്ത്, മാളവിക മേനോൻ തുടങ്ങിയ താരങ്ങളും പുതുമുഖ അഭിനേതാക്കളും ഈ സിനിമയിലുണ്ട്.

ചിത്രത്തിന്റെ ടീസർ ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് പുറത്തിറങ്ങി. ഗംഭീര അഭിപ്രായങ്ങൾ ആണ് ടീസറിന് ലഭിക്കുന്നത്.