തെന്നിന്ത്യൻ സിനിമാലോകത്തിൽ ഒരുപിടി നല്ല വേഷങ്ങളുമായി പ്രേക്ഷകരുടെ മുന്നിലെത്തിയ താരമാണ് ഇനിയ. തിരുവനന്തപുരം സ്വദേശിയായ ഇനിയയുടെ ശെരിക്കുള്ള പേര് ശ്രുതി സാവന്ത് എന്നാണ്.പതിനഞ്ചു വർഷങ്ങൾക്ക് മുകളിലായി സിനിമ ലോകത്തു ഇനിയ സജീവമാണ്. മലയാള സിനിമയിലാണ് ഇനിയ ആദ്യമായി അഭിനയിച്ചത്. 2004 ൽ പുറത്തിറങ്ങിയ റൈൻ റൈൻ കം എഗൈൻ ആയിരുന്നു ആദ്യ ചിത്രം.പിന്നീട് 2010 ൽ ഇനിയ തമിഴിൽ അരങ്ങേറ്റം കുറിച്ചു. പടഗസാലൈ ആയിരുന്നു ആദ്യ ചിത്രം
ഗ്ലാമറസ് വേഷങ്ങളിൽ എത്താൻ മടി കാണിക്കാത്ത ഒരു താരം കൂടെയാണ് ഇനിയ. സോഷ്യൽ മീഡിയയിലും സജീവമായ താരം തന്റെ പുത്തൻ ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കാറുണ്ട്. അടുത്തിടെ ഇനിയ പങ്കു വച്ച ഫോട്ടോഷൂട്ടുകളിൽ പലതും ബോൾഡ് ആയിരുന്നു. അടുത്തിടെ ഒരു എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ ഇത്തരം ബോൾഡ് ഫോട്ടോഷൂട്ടുകളെ പറ്റിയും അതിലെ വസ്ത്രധാരണത്തെ പറ്റിയുമെല്ലാം ഇനിയ പറഞ്ഞിരുന്നു.
ഗ്ലാമര്‍ ലുക്ക്, ഹോട്ട് ഡോള്‍, ഡാമിന് ഹോട്ട്, സൊ സെക്സി എന്നൊക്കെ പറയുന്ന ഇമേജ് എനിക്കുണ്ട് എന്ന് ഇനിയ അവതാരകന്റെ ചോദ്യത്തിന് വളരെ ഓപ്പൺ ആയി ഉത്തരം പറയുകയുണ്ടായി. ഈ പ്രായത്തിൽ ഗ്ലാമര്‍ കാണിച്ചാലെ ആള്ക്കാർ കാണു, അറുപതോ എഴുപതോടെ വയസ്സ് കഴിഞ്ഞ് കാണിച്ചാല്‍ ആരും കാണില്ല എന്നും ഗ്ലാമര്‍ വേഷത്തില്‍ എത്തുന്നവര്‍ എന്തിനും തയ്യാറെന്നും, അതുപോലെ എല്ലാം മൂടിപ്പുതച്ച് നടക്കുന്നവര്‍ മാന്യര്‍ ആണെന്നുമുള്ള തെറ്റായ ധാരണ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ടെന്നും ഇനിയ അഭിമുഖത്തില്‍ പറഞ്ഞു.