നിന്റെ അമ്മ നമ്പ്യാരാണോ എന്ന് മോഹൻലാൽ ചോദിച്ചു, ശ്രീനിവാസൻ പറയുന്നു

0
331

മലയാള സിനിമ കണ്ട ഏറ്റവും മികച്ച തിരക്കഥാകൃത്തുകളിലും നടന്മാരിലും ഒരാളാണ് ശ്രീനിവാസൻ. എൺപതുകളിൽ ചെന്നൈ കോടമ്പാക്കത്തിൽ സിനിമ ജീവിതം ആരംഭിച്ച ശ്രീനിവാസൻ നടനായി ആണ് സിനിമ ജീവിതം തുടങ്ങിയത്. പിന്നീട് എൺപതുകളുടെ പകുതിയോടെ സത്യൻ അന്തിക്കാട് സിനിമകളുടെ തിരക്കഥാകൃത്തായി അദ്ദേഹം തിളങ്ങി. പിന്നീട് നല്ല വേഷങ്ങളും അദ്ദേഹത്തെ തേടി വന്നു

സിനിമ ലോകത്തു നിന്നും തനിക്ക് ഉണ്ടായ അനുഭവങ്ങൾ ശ്രീനിവാസൻ വെളിപ്പെടുത്തുന്ന ഒരു പ്രോഗ്രാം ചെറിയ ശ്രീനിയും വലിയ ലോകവും കൈരളി ചാനലിൽ വർഷങ്ങൾക്ക് മുൻപ് സംപ്രേഷണം ചെയ്തിരുന്നു. ആ പ്രോഗ്രാമിൽ മോഹൻലാലിൽ നിന്നും തനിക്ക് ഉണ്ടായ ഒരു അനുഭവത്തെ കുറിച്ചു ശ്രീനിവാസൻ പറയുന്ന ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്

ഒരിക്കല്‍ പ്രിയദര്‍ശനും മോഹന്‍ലാലും ശങ്കറും നിര്‍മാതാവ് ആനന്ദുമെല്ലാം ചേര്‍ന്ന് സിനിമ നിര്‍മിക്കാന്‍ ഒരുങ്ങിയെന്നും അങ്ങനെ താനും ഒരു നിര്‍മാതാവായി മാറിയെന്നു ശ്രീനിവാസൻ പറയുന്നു. സിനിമ നിര്‍മിക്കാമെന്നുള്ള എഗ്രിമെന്റില്‍ ഒപ്പിട്ടതിന് ശേഷം ഒരു പാര്‍ട്ടിയുണ്ടായെന്നും പാര്‍ട്ടിയില്‍ ഗാന്ധിമതി ബാലന്‍ എന്ന ഡിസ്ട്രിബ്യൂട്ടര്‍ ബിയര്‍ ഗ്ലാസുമായി എണീറ്റ് നിന്ന് നമ്മള്‍ ഈ നായന്മാരുടെ സംരംഭം വന്‍ വിജയമാവട്ടെ എന്ന് പറഞ്ഞുവെന്നും ശ്രീനിവാസന്‍ പറയുന്നു.

അപ്പോള്‍ താന്‍ നായരാണോ എന്ന സംശയത്തോടെ മണിയന്‍പിള്ളരാജുവും പ്രിയദര്‍ശനും നോക്കിയെന്നും അവരോട് തന്റെ അച്ഛന്‍ തീയ്യനാണെന്നും അമ്മ നമ്പ്യാരാണെന്നും പറഞ്ഞുവെന്നും ശ്രീനിവാസന്‍ പറയുന്നു. ഇതു കേട്ടപ്പോള്‍ എല്ലാവര്‍ക്കും ആശ്വാസമായെന്നും അമ്മ നമ്പ്യാരാണെന്ന് പറഞ്ഞാല്‍ നായര്‍ തന്നെയാണെന്ന് പറഞ്ഞ് ഗാന്ധിമതി ബാലന്‍ വീണ്ടും ചിയേഴ്‌സ് പറഞ്ഞുവെന്നും ശ്രീനിവാസന്‍ പറയുന്നു. പിന്നീട് തന്റെ അമ്മ നമ്പ്യാരാണോ എന്ന് മോഹൻലാൽ ഒരിക്കൽ തന്നോട് ചോദിച്ചെന്നും ശ്രീനിവാസൻ ആ പ്രോഗ്രാമിൽ പറയുകയുണ്ടായി