അച്ഛന്റെ അഡ്രെസ്സിൽ ഇന്ന് വരെ എവിടെയും കയറിപ്പറ്റാൻ ശ്രമിച്ചിട്ടില്ല!!ബിനു പപ്പു

0
1470

അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിൽ എത്തിയയൊരാളാണ് ബിനു പപ്പു.സഹസംവിധായകനിൽ നിന്നും തിരിച്ചറിയപ്പെടുന്ന ഒരു നടനിലേക്ക് താരം എത്തി ചേർന്നിരിക്കുകയാണ്.സഖാവ്, പുത്തന്‍പണം, രൗദ്രം, ഗപ്പി, ഹെലന്‍, ഹലാല്‍ ലവ് സ്റ്റോറി എന്നി സിനിമകളിൽ മികച്ച വേഷങ്ങളിൽ എത്തിയ ബിനു പപ്പു അടുത്തിടെ ഓപ്പറേഷൻ ജാവ എന്ന സിനിമയിലും തിളങ്ങിയിരുന്നു.

ബിനു ആർക്കിടെക്ട് ആയിട്ടാണ് ജോലി ചെയ്യുന്നത്. ബംഗ്ലൂരുവിലാണ് താമസം.മമ്മൂട്ടി ചിത്രം വണ്ണിലും ബിനു പപ്പു അഭിനയിച്ചിരുന്നു. അച്ഛന്റെ അഡ്രെസ്സിൽ താൻ ഒരിടത്തും കയറിപ്പറ്റാൻ ശ്രമിച്ചിട്ടില്ല എന്നാണ് ബിനു പപ്പു പറയുന്നത്.സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ബിനു പപ്പു പറഞ്ഞ വാക്കുകൾ ഇങ്ങനെ.

കുതിരവട്ടം പപ്പുവിന്‌റെ മകനായ നടന്‍ സഹസംവിധായകനായും സിനിമകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഓപ്പറേഷന്‍ ജാവയ്ക്ക് പിന്നാലെ മമ്മൂട്ടിയുടെ പൊളിറ്റിക്കല്‍ ത്രില്ലര്‍ വണ്ണിലും ബിനു പപ്പു എത്തുന്നുണ്ട്. സിനിമയുടെ സാങ്കേതിക പ്രവര്‍ത്തനവുമായി മുന്നോട്ടുപോവാനായിരുന്നു നടന് ആദ്യം താല്‍പര്യം. പിന്നീടാണ് അഭിനയത്തിലേക്ക് എത്തിയത്. അതേസമയം അച്ഛന്‌റെ അഡ്രസില്‍ ഇന്നേവരെ എവിടെയും കയറിപ്പറ്റാന്‍ ശ്രമിച്ചിട്ടില്ലെന്ന് സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ബിനു പപ്പു പറഞ്ഞിരുന്നു. അച്ഛന്‌റെ അഡ്രസില്‍ ഇന്നവരെ എവിടെയും കയറിപ്പറ്റാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല, അച്ഛന്‌റെ കൂടെ പ്രവര്‍ത്തിച്ചവരെ കാണുമ്പോള്‍ അവര്‍ സ്‌നേഹത്തോടെ പെരുമാറാറുണ്ട്. മമ്മൂക്കയൊക്കെ ആ സ്‌നേഹം പ്രകടിപ്പിച്ചത് അനുഭവിച്ചപ്പോള്‍ സന്തോഷം തോന്നിയിട്ടുണ്ട്, നടന്‍ പറയുന്നു. അച്ഛന്‌റെ കാലത്തുളളവര്‍ പപ്പു ചേട്ട്‌റെ മകന്‍ എന്ന് പറഞ്ഞ് ചേര്‍ത്തുനിര്‍ത്തുമ്പോള്‍ അദ്ദേഹത്തിനൊപ്പം അഭിനയിച്ചവരുടെ മക്കള്‍ പപ്പുവിന്‌റെ മകന്‍ എന്ന നിലയില്‍ സൗഹൃദവും തരാറുണ്ട്.

എന്നാല്‍ അച്ഛന്‌റെ മകനല്ലേ ഇരിക്കട്ടെ എന്ന് പരിഗണിച്ചല്ല ആരും വേഷം തരുന്നത്. അങ്ങനെയുളള വേഷത്തില്‍ എനിക്കൊട്ട് താല്‍പര്യവുമില്ല. കാരണം എല്ലാ മേഖലയും പോലെയല്ല സിനിമ. നമ്മള്‍ ആ അഡ്രസില്‍ കയറിപ്പറ്റാന്‍ ശ്രമിച്ചാല്‍ ഒന്നോ രണ്ടോ തവണ ആളുകള്‍ ക്ഷമിക്കും. പിന്നെ പണിയറിയാത്തവനെയും കൊണ്ടുളള അധിക ബാധ്യത സ്വയം ഏറ്റെടുത്തതുപോലെയാവും.