പണ്ട് ബൈക്ക് സ്റ്റണ്ട് ഒക്കെ ചെയ്തപ്പോൾ ഒന്നിനും കൊള്ളാത്തവൻ എന്നാണ് വിളിച്ചിരുന്നത്, ജോജു

0
427

ഒരു ജൂനിയർ ആര്ടിസ്റ് ആയി എത്തി നായകനായും നിർമ്മാതാവായും എല്ലാം സിനിമ ലോകത്ത് സജീവമായ ഒരാളാണ് ജോജു ജോർജ്. കഷ്ടപ്പാടുകളുടെ കാലത്തു നിന്നും ജീവിതത്തിലേക്കു പതിയ കൈപിടിച്ചു കയറുന്ന ജോജുവിനെ പ്രേക്ഷകർക്ക് ഒരുപാടിഷ്ടമാണ്. സിനിമ എന്ന സ്വപ്നത്തെ ജീവ ശ്വാസമാക്കി മുന്നോട്ട് നീങ്ങിയ ഈ മനുഷ്യൻ തന്റെ ലക്ഷ്യത്തിലെത്താൻ എടുത്തത് 20 വര്ഷത്തിലധികമാണ്.

പീസ് എന്ന സിനിമയിൽ ആണ് ജോജു ഇപ്പോൾ അഭിനയിക്കുന്നത്. അടുത്തിടെ ജോജു ആർ എക്സ് 100 ബൈക്കിൽ സ്റ്റണ്ട് നടത്തുന്നതിന്റെ ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ചെറുപ്പം മുതൽ ബൈക്ക് സ്റ്റണ്ട് ചെയ്യാറുണ്ട് താനെന്നാണ് ജോജു പറയുന്നത്. പണ്ട് മാളയിൽ കൂട്ടുകാർക്കൊപ്പം ഇതൊക്കെ ചെയ്യുമ്പോൾ ആളുകൾ, ഒന്നിനും കൊള്ളാത്തവരെന്നായിരുന്നു തങ്ങളെ വിളിച്ചിരുന്നതെന്നു ജോജു പറയുന്നു.

നല്ല തമാശയാണ്. ചെറുപ്പത്തില്‍ മാളയില്‍ കൂട്ടുകാരുടെ കൂടെ ഇതുപോലെ ബൈക്ക് സ്റ്റണ്ട് ഒക്കെ ചെയ്യുമ്പോള്‍ ആളുകള്‍ ഒന്നും കൊള്ളാത്തവരെന്നായിരുന്നു ഞങ്ങളെ വിളിച്ചിരുന്നത്. ചെറുപ്പത്തില്‍ ഇതൊക്കെ ചെയ്തത് കൊണ്ടാണ് ഇപ്പോള്‍ ചെയ്യാനാകുന്നത്. ഒരുപാട് കാലത്തിന് ശേഷമാണ് ഇതൊക്കെ ചെയ്യുന്നത്”ജോജുവിന്റെ വാക്കുകൾ ഇങ്ങനെ.